കുവൈറ്റ് സിറ്റി – കുവൈറ്റില്‍ വൈറസ് ബാധയേത്തുടര്‍ന്ന് രണ്ടുപേര്‍ കൂടി മരണമടഞ്ഞതോടെ രാജ്യത്ത് ആകെ കൊറോണ മരണ സംഖ്യ 44 ആയിരിക്കയാണ്. 80 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 278 പേര്‍ക്കാണു ഇന്നു പുതുതായി രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ എണ്ണം 6567ആയി. ഇവരില്‍ 2724 പേര് ഇന്ത്യാക്കാരാണു. രോഗ ബാധ സ്ഥിരീകരിക്കപ്പെട്ട 278 പേരും സമ്പര്‍ക്കം വഴിയാണ് രോഗബാധയേറ്റത്.
ഫര്‍വ്വാനിയ ഗവര്‍ണറേറ്റ് പരിധിയില്‍ താമസിക്കുന്ന 97 പേര്‍ക്കും ഹവല്ലിയില്‍ നിന്നുള്ള 56 പേര്‍ക്കും അഹമ്മദിയില്‍ നിന്നുള്ള 55 പേര്‍ക്കും കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 50പേര്‍ക്കും ജഹ്റയില്‍ നിന്നുള്ള 20 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഇന്ന് 162 പേരാണു രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 2381 ആയി. ആകെ 4142പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 88 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: