കേപ്ടൗണ്‍: ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ദക്ഷിണാഫ്രിക്കയെ നയിക്കാന്‍ തയ്യാറാണെന്ന് സ്പിന്നര്‍ കേശവ് മഹാരാജ്. ആഭ്യന്തര മത്സരങ്ങളില്‍ ഡോള്‍ഫിന്‍സ് ടീമിന്റെ നായകനാണ് കേശവ് മഹ്രാജ്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ആഭ്യന്തര സീസണ് റദ്ദാക്കിയപ്പോള്‍ ഡോള്‍ഫിന്‍സാണ് ജേതാക്കളായത്.
ഞാന്‍ ദക്ഷിണാഫ്രിക്കയുടെ ക്യാപറ്റനാകാന്‍ ആഗ്രിക്കുന്നു. അത് എന്റെ സ്വപ്നമാണ്. മൂന്ന് ഫോര്‍മാറ്റിലും ടീമിന്റെ നായകനാന്‍ ഒരുക്കമാണ്. ടീമിന്റെ നായകനായി ലോക കീരീടം കൈപ്പിടിയിലൊതുക്കാന്‍ ആഗ്രഹിക്കുന്നതായും കേശവ് പറഞ്ഞു.
ഈ വര്‍ഷമാദ്യം ഫാ ഡുപ്ലെസിസ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ നായകസ്ഥാനം രാജിവച്ചു. തുടര്‍ന്ന് ക്വിന്റണ്‍ ഡിക്കോക്കിനെ ദക്ഷിണാഫ്രിക്കന്‍ ഏകദിന ടീമിന്റെ നായകനാക്കി. അതേസമയം ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല്.
ഡിക്കോക്ക് നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീം ഈ വര്‍ഷം ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കും എതിരെ ടി 20 പരമ്പര കളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: