കോട്ടയം : തിരുവല്ല കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയായ വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല പാലിയേക്കര ബസേലിയന് സിസ്റ്റേഴ്സ് മഠത്തിലാണ് സംഭവം. ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യാ പി. ജോണിനെയാണ് മഠത്തിലെ കിണറ്റില്‍ മരിച്ച നിലവില്‍ കണ്ടെത്തിയത്.
രാവിലെ പതിനൊന്ന് മണിയോടെയാണ് ദിവ്യയെ മഠത്തിനോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. വെള്ളം എടുക്കാന്‍ എത്തിയപ്പോള്‍ കിണറ്റില്‍ കാല്‍തെറ്റി വീണതാണോയെന്നും സംശയിക്കുന്നുണ്ട്. മഠത്തിലെ അന്തേവാസിയാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
ഫയര്‍ഫോഴ്സ് എത്തി ഉടന്‍ തന്നെ ദിവ്യയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നിലവില്‍ താലൂക്ക് ആശുപത്രിയിലാണ് ദിവ്യയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: