തൊടുപുഴ: ഇടുക്കി ജില്ലയില്‍ നിലവില്‍ ഹോട്ട് സ്പോട്ടുകളില്‍ (കണ്ടെയിന്മെന്റ് മേഖല) ഉള്‍പ്പെട്ടിരുന്ന 11 ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകള്‍ മേഖലകളായി നിജപ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഇത് പ്രകാരം താഴെ പറയുന്ന വാര്‍ഡുകളില്‍ മാത്രമായിരിക്കും ഇനി ഹോട്ട്സ്പോട്ടിന്റെ പരിധിയില്‍ വരിക.
1. ശാന്തമ്പാറ പഞ്ചായത്തിലെ പുത്തടി(വാര്‍ഡ് 8).
2. മൂന്നാര്‍ പഞ്ചായത്തിലെ മൂന്നാര്‍ കോളനി(9), ഇക്കാനഗര്‍(10), മൂലക്കട(11), പഴയ മൂന്നാര്‍(13), മൂന്നാര്‍ ടൗണ്‍(19).
3. വണ്ടന്മേട് പഞ്ചായത്തിലെ പുറ്റടി(12), കടശ്ശിക്കടവ്(14).
4. ഏലപ്പാറ പഞ്ചായത്തിലെ കോഴിക്കാനം(11), തണ്ണിക്കാനം(12), ഏലപ്പാറ(13).
5. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ നെല്ലിമല(5), ഇഞ്ചിക്കാട്(9).
6. കരുണാപുരം പഞ്ചായത്തിലെ ചാലക്കുടിമേട്(12), അപ്പാപികട(13), പോത്തിന്‍കണ്ടം(14), കുഴിത്തൊളു(15).
7. വാഴത്തോപ്പ് പഞ്ചായത്തിലെ പെരുങ്കാല(8), മണിയാറന്‍കുടി(14)
8. ഇരട്ടയാര്‍ പഞ്ചായത്തിലെ ഉപ്പുകണ്ടം(9).
9. നെടുങ്കണ്ടം പഞ്ചായത്തിലെ പുഷ്പകണ്ടം(9), തൂക്കുപാലം(10), ചോറ്റുപാറ (11)
10. സേനാപതി പഞ്ചായത്തിലെ കുളക്കോഴിച്ചാല്‍ (3).
11. ഇടവെട്ടി പഞ്ചായത്തിലെ തെക്കുഭാഗം വള്ളക്കടവ് (9).
ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: