തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കുന്നതിന് സര്‍ക്കാര്‍ തയാറാക്കിയ തൊഴിലാളി വിരുദ്ധ ഓര്‍ഡിനന്‍സിനെതിരെ ശക്തമായ നിയമ പോരാട്ടം തുടരുമെന്നും, ജോലിയും കൂലിയും സംരക്ഷിക്കപ്പെടണമെന്നുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി. സുരേഷ് കുമാറും ജനറല്‍ സെക്രട്ടറി റ്റി.എന്‍. രമേശും പറഞ്ഞു.
നിര്‍ബന്ധിതമായി ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ നീക്കം തൊഴില്‍ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും. വേതന സുരക്ഷയെന്നത് തൊഴിലാളിയുടെ മൗലികാവകാശമാണ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ജീവനക്കാരുടെ പോലും ശമ്പളം പിടിച്ചെടുക്കുന്ന സര്‍ക്കാര്‍, സര്‍വീസ് മേഖലയെ ഒന്നടങ്കം തകര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും എന്‍ജിഒ സംഘ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: