ദോഹ: പരിചയസമ്പത്ത് ഇല്ലാത്തതിനാലാണ് ബാഴ്സലോണയുടെ മുഖ്യ പരിശീലകനാകാന്‍ ലഭിച്ച അവസരം നിരസിച്ചതെന്ന് മുന്‍ ബാഴ്സാതാരമായ സ്പാനിഷ് മീഡ്ഫീല്‍ഡര്‍ സാവി ഹെര്‍ണാണ്ടസ്.
ബാഴ്സലോണയെപ്പോലുള്ള വമ്പന്‍ ടീമുകളുടെ മുഖ്യപരിശീലകനാനുള്ള പരിചയ സമ്പത്ത് ഇല്ലാത്തതിനാലാണ് ബാഴ്സ ഓഫര്‍ ചെയ്ത മുഖ്യ പരിശീലകസ്ഥാനം വേണ്ടെന്ന് വച്ചതെന്ന് സാവി പറഞ്ഞു. മുന്‍ സഹതാരം സാമുവല്‍ എറ്റോയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സാവി. മുഖ്യ പരിശീലകനായ ഏണസ്റ്റോ വാല്‍വെര്‍ഡിക്ക് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബാഴ്സലോണ ജനുവരിയില്‍ സാവിയെ സമീപിച്ചത്.
പരിശീലകനന്നെന്ന നിലയില്‍ ഞാന്‍ തുടക്കക്കാരനാണ്. കുറെക്കൂടി പരിചയസമ്പത്ത് ആവശ്യമാണ്. ബാഴ്സയെ പരിശീലിപ്പിക്കുക എന്നത് എന്റെ സ്വപ്നമാണ്. പിന്നീടെപ്പോഴെങ്കിലും ഈ സ്വപ്നം സാക്ഷാത്ക്കരിക്കുമെന്ന് സാവി പറഞ്ഞു. നിവലില്‍ ഖത്തറിലെ അല്‍-സാദ് ടീമിന്റെ മുഖ്യപരിശീലകനാണ് സാവി.
ചരിത്രത്തിലെ മികച്ച കളിക്കാരിലൊരാളാണ് സാവി. ബാഴ്സലോണയ്ക്കായി എട്ട് ലാ ലിഗ കിരീടങ്ങള്‍ നേടി. മൂന്ന് കോപ്പ ഡെല്‍ റേ ട്രോഫിയും നാല് ചാമ്പ്യന്‍സ് ലീഗ് ട്രോഫിയും സ്വന്തമാക്കി. 2010-ല്‍ ലോകകപ്പ് നേടിയ സ്പെയിന് ടീമിലെ അംഗമായിരുന്നു. ദേശീയ ടീമിനായി രണ്ട് തവണ (2008, 2012) യൂറോപ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: