സോള്‍: ഉത്തര-ദക്ഷിണ കൊറിയന്‍ സൈനികര്‍ തമ്മില്‍ അതിര്‍ത്തിയില്‍ വെടിവയ്പ്പ്. യാതൊരു പ്രകോപനവുമില്ലാതെ ഉത്തര കൊറിയ വെടിയുതിര്‍ത്തെന്നും തങ്ങള്‍ തിരിച്ച് വെടിവച്ചെന്നും ദക്ഷിണ കൊറിയ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
മൂന്ന് ആഴ്ചത്തെ അജ്ഞാത വാസത്തിന് ശേഷം ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട് തൊട്ടടുത്ത ദിവസമാണ് ഈ നീക്കം. തന്റെ തിരിച്ചുവരവ് അറിയിക്കാനുള്ള കിമ്മിന്റെ നീക്കമാണോ ഇതെന്നും സംശയമുണ്ട്. ആക്രമണത്തില്‍ സൈനിക താവളത്തിന് നാശമുണ്ടായെങ്കിലും തങ്ങളുടെ ഭാഗത്ത് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ദക്ഷിണ കൊറിയന്‍ സംയുക്ത സൈനിക മേധാവി പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: