കൊല്‍ക്കത്ത: വിരമിക്കുന്നത് വരെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന വിന്‍ഡീസിന്റെ അടിപൊളി ബാറ്റ്സ്മാന് ആന്ദ്രെ റസ്സല്‍.
ഐപിഎല്ലില്‍ തുടര്‍ച്ചയായ ഏഴാം തവണയാണ് റസ്സല്‍ കൊല്‍ക്കത്തക്കായി കളിക്കാന്‍ തയ്യാറെടുക്കുന്നത്്. എന്നാല്‍ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇത്തവണത്തെ ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുകയാണ്.
കൊല്‍ക്കത്ത ഈഡന് ഗാര്‍ഡനില്‍ ബാറ്റിങ്ങിനിറങ്ങുന്നത് വ്യത്യസ്തമായ ഒരു അനുഭൂതിയാണെന്നും റസ്സല്‍ പറഞ്ഞു.
2012 ലാണ് റസ്സല്‍ ഐപിഎല്ലില്‍ അരങ്ങേറിയത്. ദല്‍ഹി ഡയര്‍ ഡെവിള്‍സിനായാണ് ആദ്യം കളിച്ചത്. 2014-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ എത്തിയതോടെയാണ് റസ്സലിന്റെ വിശ്വരൂപം പുറത്ത് വന്നത്. അറുപത് ലക്ഷത്തിന് നൈറ്റ്് റൈഡേഴ്സിലെത്തിയ റസ്സല്‍ ആ സീസണില നാലു മത്സരങ്ങളാണ് കളിച്ചത്. കൊല്‍ക്കത്ത കിരീടവും നേടി. 2015 മുതല്‍ റസ്സല്‍ നൈറ്റ് റൈഡേഴ്സിന്റെ അഭിവാജ്യ ഘടകമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: