തിരുവനന്തപുരം: രക്ഷാസേനയെന്ന് അവകാശപ്പെട്ട മല്‍സ്യതൊഴിലാളികളെ അവഗണിച്ചു ധീവരസഭ : കേരളത്തിലെ മല്‍സ്യതൊഴിലാളികള്‍ രക്ഷാസേനയെന്ന് പ്രളയകാലത്ത് അവകാശപ്പെട്ട കേരളസര്‍ക്കാര്‍ കോവിഡ്കാലത്ത് അവരെ അവഗണിക്കുകയാണെന്ന് പണ്ഡിറ്റ് കറുപ്പന് സംസ്കാരിക സമിതി സംസ്ഥാന പ്രസിഡന്റ് പൂന്തുറശ്രീകുമാര് പറഞ്ഞു
.സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് മുഴുവന്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കും 2000രൂപ വീതം കോവിഡ് ധനസഹായം നല്‍കാത്തതും, 5 മാസത്തെ പെന്ഷന് കുടിശിക എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും നല്‍കാത്തതും ഉള്‍പ്പെടെ മല്‍സ്യതൊഴിലാളികളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിക്ഷേധിച്ചുകൊണ്ട് അഖില കേരളധീവരസഭ സ്ഥാനമൊട്ടാകെ പ്രതിക്ഷേധ ദിനമായി ആചരിച്ചതിന്റെഭാഗമായി തിരുവനന്തപുരം ജില്ലാ കമ്മിറ്റി കോവളം സമുദ്രബീച്ചില് നടത്തിയപ്രതിക്ഷേധ ധര്‍ണ്ണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
.ധീവരസഭ ജില്ലാ പ്രസിഡന്റ് പനത്തുറബൈജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കാലടി സുഗതന്, ട്രഷറര്‍ കരുമം രാജേഷ്, വൈസ് പ്രസിഡന്റ് പാടശ്ശേരി ഉണ്ണി .സംസ്ഥാന കൗണ്‍സില്‍ അംഗം നീറമണ്‍കര ജോയി എന്നിവര്‍ പങ്കെടുത്തു.പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ കരയോഗങ്ങളിലും പ്രതിക്ഷേധപരിപാടികള് സംഘടിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: