പന്തീരങ്കാവ്: മത്സ്യമാര്‍ക്കറ്റില്‍ വിറ്റ മത്സ്യത്തില്‍ പുഴുവിനെ കണ്ടെത്തി. പന്തീരങ്കാവ് പാറക്കുളം മിഥുന് വീട്ടിലേക്ക് വാങ്ങിക്കൊണ്ടുപോയ ചൂതയിലാണ് പുഴുവിനെ കണ്ടെത്തിയത്. പന്തീരങ്കാവ് അങ്ങാടിയിലെ മത്സ്യ കേന്ദ്രത്തില്‍ നിന്നാണ് മിഥുന് മീന്‍ വാങ്ങിയത്. മുറിച്ചു വാങ്ങിയ മത്സ്യം വീട്ടിലെത്തി പാചകത്തിനെടുത്തപ്പോഴാണ് വെളുത്ത പുഴുവിനെ കണ്ടത.് ഉടനെ ആരോഗ്യ വിഭാഗത്തെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഒളവണ്ണ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ എ.കെ.അജയ്കുമാറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയതില്‍ കൂടുതല്‍ പഴകിയ മത്സ്യം കണ്ടെടുത്ത് നശിപ്പിച്ചു.
പരിസരത്ത് വലിയ തോതില്‍ മലിന ജലം കെട്ടിക്കിടക്കുയാണ്. മാര്‍ക്കറ്റിന്റെ പരിസരം വൃത്തിയാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പഞ്ചായത്തിന്റെ ഈ മാര്‍ക്കറ്റില്‍ അനധികൃതമായാണ് മത്സ്യകച്ചവടം നടക്കുന്നത്. ഇവിടെയുള്ള ബീഫ്, കോഴി കച്ചവടക്കാര്‍ക്ക് മാത്രമാണ് ലൈസന്‍സ് ഉള്ളത്. മത്സ്യവില്‍പ്പന കേന്ദ്രത്തിനാവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാലും കെട്ടിടങ്ങള്‍ നവീകരിക്കാനുള്ളതുകൊണ്ടുമാണ് മത്സ്യ മാര്‍ക്കറ്റ് ലേലം നടത്താത്തതെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: