ന്യൂദല്‍ഹി: പരിമിത ഓവര്‍ മത്സരങ്ങളില്‍ രോഹിത് ശര്‍മയെ താരമാക്കിയത് മുന്‍ നായകന് എം.എസ്. ധോണിയാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. 2007-ല്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ മധ്യനിരയില്‍ ഫോമിലേക്കുയരാന്‍ ശര്‍മ പെടാപാടുപെടുകയായിരുന്നു. രോഹിതിന്റെ മറഞ്ഞിരിക്കുന്ന കഴിവുകള്‍ മനസിലാക്കിയ ധോണി 2013-ല്‍ രോഹിതിനെ ഓപ്പണറാക്കി. ഈ നീക്കം ഫലം കണ്ടു. രോഹിത് വൈറ്റ് ബാള്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച മുന്‍ നിര ബാറ്റ്സ്മാന്മാരില് ഒരാളായി മാറിയെന്ന്് ഗംഭീര്‍ പറഞ്ഞു.
രോഹിത് ശര്‍മയുടെ ഇന്നത്തെ ഉയര്‍ച്ചയ്ക്ക് പിന്നില്‍ എം.എസ്. ധോണിയാണ്. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച പിന്തുണയാണ് ധോണി ശര്‍മയ്ക്ക് നല്‍കിയത്. ഒരു കളിക്കാര്‍ക്കും ഇത്രയും പിന്തുണ ലഭിച്ചിട്ടില്ലെന്നാണ് എന്റെ വിശ്വാസമെന്ന് ഗംഭീര്‍ വെളിപ്പെടുത്തി.
ലോകത്തെ ഏറ്റവും മികച്ച വൈറ്റ് ബാള്‍ ക്രിക്കറ്ററാണ് രോഹിത് ശര്‍മയെന്ന് ഗംഭീര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: