റിയാദ്: സൗദി അറേബ്യയിൽ 1344 പുതിയ കൊറോണ വൈറസ് കേസുകൾ രജിസ്റ്റർ ചെയ്തത്തോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 24097 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് പേരാണ് കൊറോണ ബാധിച്ചു മരണമടഞ്ഞത്. അതേസമയം 392 രോഗികൾ ഇന്ന് സുഖം പ്രാപിച്ചു. ഇതോടെ 3555 പേരാണ് സൗദിയിൽ കൊറോണാ വൈറസ് ബാധയിൽ നിന്നും മുക്തി നേടിയത്.
റിയാദിൽ 282, മക്കയിൽ 237, മദീനയിൽ 207, ജുബൈലിൽ 171, ജിദ്ദയിൽ 142, ദമ്മാമിൽ 114 എന്നിങ്ങനെയാണ് ഇന്ന് ഏറ്റവും കൂടുതൽ കൊറോണ വ്യാപനം രേഖപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: