കുവൈറ്റ് സിറ്റി : കുവൈറ്റില്‍ കൊറോണ വൈറസ് ബാധയേല്‍ക്കുന്ന ഇന്ത്യാക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. 103 ഇന്ത്യാക്കാരടക്കം 353 പേര്‍ക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്തെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയർന്ന എണ്ണമാണിത്.
45കാരനായ ഒരിന്ത്യന്‍ പൗരനടക്കം 4 പേരാണ് കുവൈത്തിൽ കൊറോണ ബാധയേറ്റ് മരണമടഞ്ഞത്. 72 കാരനായ കുവൈറ്റ് സ്വദേശി, 50 കാരനായ ബംഗ്ലാദേശി പൗരന്, 61 കാരനായ ഈജിപ്റ്റ്ഷ്യൻ പൗരന് എന്നിവരണു ഇന്ന് മരണമടഞ്ഞത്. ഇതോടെ കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം 30 ആയി. ഇവരിൽ 11 പേർ ഇന്ത്യക്കാരാണു. അതേസമയം ഇന്നും 103 ഇന്ത്യക്കാരടക്കം 353 പേർക്കു കൂടി കൊറോണ രോഗ ബാധ സ്ഥിതീകരിച്ചതോടെ രാജ്യത്തെ കൊറോണ ബാധിച്ചവരുടെ എണ്ണം 4377 അയി ഇതില്‍ 1983 പേര് ഇന്ത്യാക്കാരാണ്.
എന്നാല്‍ 63 പേർ രോഗ വിമുക്തമായതോടെ ആകെ1602 പേരാണ് രോഗം ഭേദമായിരിക്കുന്നത്.
ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ട 103 ഇന്ത്യക്കാര്‍ക്ക് മുന്‍പ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സന്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 7 പേർക്ക് രോഹം ബാധിച്ചതെങ്ങനെയെന്ന് അന്വേഷണത്തിലാണ്. 2745 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 70 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും 36 പേരുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: