ന്യൂദല്‍ഹി: കൊേറാണ പശ്ചാത്തലത്തില്‍ ജെഎന്‍യു എന്‍ട്രന്‍സ് അടക്കം ദേശീയ പരീക്ഷ ഏജന്‍സി വിവിധ പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി നീട്ടി. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് (എന്‍സിഎച്ച്എം) ജെഇഇ 2020, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഐജിഎന്ഒയു) അഡ്മിഷന് ടെസ്റ്റ് ഫോര്‍ പിഎച്ച്ഡി, ഓപ്പണ്‍മാറ്റ് (എംബിഎ), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍) 2020, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് എക്സാമിനേഷന് (ജെഎന്‍യുഇഇ) 2020 എന്നീ പരീക്ഷകള്‍ക്കായുള്ള അപേക്ഷാ ഫോം മെയ് 15 വരെയും, ഓള് ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജുവേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് (എഐഎപിജിഇടി) 2020 പരീക്ഷയ്ക്ക് ജൂണ്‍ 6 വരെയുമാണ് അപേക്ഷിക്കുവാന്‍ സാധിക്കുക. വൈകിട്ട് നാല് വരെയായിരിക്കും ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുക. പരീക്ഷാ ഫീസ് രാത്രി 11.50 വരെയും സ്വീകരിക്കും. ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, യുപിഐ, പേടിഎം എന്നിവ വഴിയും ഫീസ് അടയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: