ന്യൂദല്‍ഹി: പരിമിത ഓവര്‍ മത്സരങ്ങളില്‍ ലോകത്തെ ഏറ്റവും മികച്ച കളിക്കാരനാണ് ഹിറ്റ്മാനെന്ന് വിളിപ്പേരുള്ള ഇന്ത്യയുടെ രോഹിത് ശര്‍മയെന്ന് മുന്‍ ഇന്ത്യന്‍ താരവും എംപിയുമായ ഗൗതം ഗംഭീര്‍.
ഇന്നലെ മുപ്പത്തിമൂന്നാം ജന്മദിനം ആഘോഷിച്ച രോഹിത് ശര്‍മയ്ക്ക് ഗംഭീര്‍ ആശംസകള്‍ നേര്‍ന്നു. ലോകത്തെ ഏറ്റവും മികച്ച് ‘വൈറ്റ് ബോള്‍’ ക്രിക്കറ്ററാണ് രോഹിതെന്ന് ഗംഭീര്‍ ആശംസാ സന്ദേശത്തില്‍ കുറിച്ചു. ഗംഭീര്‍ 147 ഏകദിനങ്ങളും 58 ടെസ്റ്റും 37 ടി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
ഐസിസി ഏകദിന റാങ്കിങ്ങില്‍ നിലവിലെ ലോക രണ്ടാം നമ്പര്‍ കളിക്കാരനാണ് രോഹിത്. അമ്പത് ഓവര്‍ മത്സരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിന് ഉടമയാണ് ഈ മുംബൈതാരം. 2014-ല്‍ കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനില്‍ ശ്രീലങ്കക്കെതിരെ 173 പന്തില്‍ 264 റണ്‍സ് നേടിയാണ് റെക്കോഡിട്ടത്. മുപ്പത്തിമൂന്ന് ഫോറുകളും ഒമ്പത് സിക്സറും ഉള്‍പ്പെട്ട ഇന്നിങ്സ്. 2019ലെ ഐസിസി ലോകകപ്പിലെ ഒമ്പത് മത്സരങ്ങളില്‍ 648 റണ്‍സ് നേടി ടോപ്പ് സ്കോററായി. 81 ശതമാനമാണ് ശരാശരി. ഒരു ലോകകപ്പില്‍ അഞ്ചു സെഞ്ചുറികള്‍ നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോഡും ഈ ലോകകപ്പില്‍ സ്വന്തമാക്കി. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയയുടെ നാല് സെഞ്ചുറികളെന്ന റെക്കോഡാണ് വഴിമാറിയത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: