കോട്ടയം: സ്ത്രീപീഡന കേസില്‍ ആരോപണ വിധേയനായ സംവിധായകന് കമലിനെതിരെയും എന്‍സിപി നേതാവ് മുജീബ് റഹ്മാനെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സമരം സംഘടിപ്പിച്ചു.
ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രതിഷേധിച്ചത്. അവരവരുടെ വീടുകളില്‍ നടത്തിയ പ്രതിഷേധം ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിങ്പ്രസിഡന്റ് പി. സൗമിനി, രക്ഷാധികാരി പി.ജി. ശശികല, പ്രസിഡന്റ് നിഷ സോമന്, ജനറല്‍ സെക്രട്ടറിമാരായ ബിന്ദുമോഹന്‍, ഓമന മുരളി, സെക്രട്ടറിമാരായ അനിത, രമണി, പ്രസന്നകുമാരി എന്നിവര്‍ നേതൃത്വം നല്കി. 300 പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: