റാന്നി: കെഎസ്ഇബി പണം അടയ്ക്കാനുള്ള ഫോണിൽക്കൂടിയുള്ള സന്ദേശം ഉപഭോക്താക്കളെ ആശയകുഴപ്പത്തിലാക്കി. വൈദ്യുതി ബിൽ ഓൺലൈനിൽ അടക്കാമെന്നുള്ള അറിയിപ്പാണ് ഉപഭോക്താക്കളുടെ ഫോണിൽക്കൂടി എത്തുന്നത്. എന്നാൽ എങ്ങനെ അടക്കും എവിടെ അടക്കും എന്നുള്ള സംശയത്തിൽ പലരും കെഎസ്ഇബിയുടെ ഓഫിസിലും, ലൈൻമാൻമാരോടും അന്വേഷണം തുടങ്ങി.
വൈദ്യുതിബിൽ അടക്കാൻ ഓഫിസിൽ സൗകര്യമില്ലന്നറിയിച്ച് പലർക്കും മറുപടിയും കിട്ടി. കെഎസ്ഇബിയുടെ റിക്കാഡിക്കൽ മെസേജാണ് ഉപഭോക്താക്കളുടെ ഫോണിൽ എത്തിയതെന്നും നിർബന്ധപൂർവ്വം അടയ്ക്കണമെന്ന് ആരും അറിയിച്ചില്ലന്നാണ് വൈദ്യുതി വകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ ഓൺലൈനിൽ പണം അടയ്ക്കാനുള്ള സംവിധാനം എല്ലാ ഉപഭോക്താക്കൾക്കുമില്ല.
ബാങ്കിൽ പണം ഡിപ്പോസിറ്റ് ഉള്ളവർക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താനാകു. ഇതില്ലാത്തവർ മറ്റുള്ളവരെ ആശ്രയിക്കണം. അക്ഷയകേന്ദ്രങ്ങൾ വഴി പണം അടയ്ക്കാമെന്നുവെച്ചാൽ മിക്ക അക്ഷയകേന്ദ്രങ്ങളും അടഞ്ഞുകിടക്കുകയാണ്.
ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഒന്നരമാസക്കാലമായി ജോലിക്ക് പോകാൻകഴിയാതെ വരുമാന മാർഗം അടഞ്ഞിരിക്കുന്ന ഉപഭോക്താക്കൾ ബുദ്ധിമുട്ടിലാണ് ഈ സ്ഥിതി തുടരുമ്പോഴാണ് കെഎസ്ഇബിയുടെ ബില്ല് അടയ്ക്കണമെന്നാവശ്യവുമായി ഫോണിലൂടെയുള്ള ശബ്ദസന്ദേശം ഉപഭോക്താക്കളെ തേടിയെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: