കാസര്‍കോട്: സിനിമയില്‍ നായിക പദവി വാഗ്ദാനം ചെയ്തു യുവനടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന ആരോപണം നേരിടുന്ന സംവിധായകന് കമാലുദ്ദീനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് മഹിളാ ഐക്യവേദി കാസര്‍കോട് ജില്ല കമ്മറ്റി ആവശ്യപ്പെട്ടു.
2019ല്‍ നടന്ന സംഭവം ഒത്തുതീര്‍പ്പാക്കിയതാണ് എന്ന് ബഹുമാന്യമായ സ്ഥാനത്തിരുന്നു കൊണ്ട് കമല്‍ പ്രതികരിക്കുന്നത് ആശങ്കയോടെ കാണുന്നു. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തത് പ്രലോഭനത്തില്‍ കൂടെയോ ഭീഷണിയിലൂടെ ഒത്തുതീര്‍പ്പാക്കി കൈ കഴുകുന്ന രീതി സ്ത്രീ സമൂഹത്തോട് കാട്ടുന്ന അനീതിയാണ്.
ഇടതുപക്ഷ സഹയാത്രികനായ കമാലിനെ സംരക്ഷിക്കുന്ന പിണറായി സര്‍ക്കാര്‍ തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ചൂഷണം കണ്ടില്ലെന്നു നടിക്കുന്നുവെന്ന് മഹിളാ ഐക്യവേദി കുറ്റപ്പെടുത്തി. സ്ത്രീ സമൂഹത്തെ ബഹുമാനിക്കുന്ന ആളാണെങ്കില്‍ കമാലുദ്ദീന് തല്‍സ്ഥാനത്തു നിന്ന് രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് മഹിളാ ഐക്യവേദി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: