കൊച്ചി : ജഡ്ജിമാര്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങളുണ്ട്. സംസ്ഥാനത്തിന്റെ സാലറി കട്ടില് ഉള്‍പ്പെടുത്തി ശമ്പളം പിടിക്കരുതെന്ന് ഹൈക്കോടതി. തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാരിന് നല്കിയ കത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഹൈക്കോടതി രജിസ്ട്രാറാണ് കത്തെഴുതിയത്.
സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസത്തേയ്ക്ക് ഈടാക്കാനാണ് സംസ്ഥാനം മന്ത്രിസഭായോഗം ചേര്‍ന്ന് തീരുമാനിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ചയാണ് രജിസ്ട്രാര്‍ ധനകാര്യ സെക്രട്ടറിക്ക് കത്തയച്ചത്. ചീഫ് ജസ്റ്റിസിനേയും മറ്റ് ജഡ്ജിമാരുടേയും ശമ്പളം പിടിക്കരുതെന്നാണ് ഇതില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഹെക്കോടതിയിലെ മറ്റു ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് കത്തില്‍ പരാമര്‍ശമില്ല.
ശമ്പളം പിടിക്കാനുള്ള പിടിക്കുന്നതിനായി സംസ്ഥാനം ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. അതിനിടയിലാണ് ഹൈക്കോടതിയുടെ കത്ത് പുറത്തുവന്നത്. ആരോഗ്യ പ്രവര്‍ത്തകരുടേയും പോലീസുകാരുടേയും അടക്കം ശമ്പളം പിടിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സര്‍വീസ് സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് രണ്ട് മാസത്തേയ്ക്ക് ഈ നടപടി കോടതി സ്റ്റേ ചെയ്തു.
അതേസമയം ഓര്‍ഡിനന്‍സിലൂടെ വിധി മറികടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പുതി നീക്കം. എന്നാല്‍ ഇതിന് ഗവര്‍ണര്‍ അംഗീകാരം നല്കിയെങ്കില് മാത്രമേ നടപ്പിലാക്കാന്‍ സാധിക്കൂ. സ്റ്റേയ്ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോയാല്‍ വൈകും എന്നുള്ളത് കൊണ്ടാണ് സംസ്ഥാനം ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ നടപടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: