കണ്ണൂര്‍: ചാല തന്നടയിലെ മഠത്തില്‍ കുന്നുമ്മല്‍ പത്മാവതിയമ്മയ്ക്ക് കൈതാങ്ങായി അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ്. പത്മാവതിയമ്മ താമസിക്കുന്ന വീട് കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഭര്‍ത്താവും മകനും നേരത്തെ നഷ്ടപ്പെട്ട എണ്‍പതുകാരിയായ പത്മാവതി വീട്ടില്‍ തനിച്ചായിരുന്നു.
അടുത്ത ബന്ധുക്കളോ പ്രദേശവാസികളോ ഇവരുടെ സഹായത്തിനെത്തിയിരുന്നില്ല. ഇവരുടെ ശോചനീയാവസ്ഥ സേവാഭാരതി പ്രവര്‍ത്തകര്‍ അറിയിച്ചതനുസരിച്ച് അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് കെ.ജി. ബാബുവിന്റെ നേതൃത്വത്തില്‍ ആനന്ദ് വേങ്ങര, മഹേഷ് ചാല, പി.ആര്. രാജന്, രഞ്ജിത്ത് നാവത്ത് തുടങ്ങിയവര്‍ വീട്ടിലെത്തി.
അധികൃതരുമായി ആലോചിച്ച ശേഷം അമ്മ ഓര്‍ഫനേജ് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ പത്മാവതിയമ്മയുടെ സംരക്ഷണം ഏറ്റെടുത്ത് തോട്ടടയിലെ സ്ഥാപനത്തിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: