ബെംഗളൂരു: ലോകമാരിയായ കൊറോണയ്ക്കെതിരെ ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്കു വേണ്ടി, അവര്‍ക്കൊപ്പം പോരാടുന്നത് 1.2 കോടി ആരോഗ്യ പ്രവര്‍ത്തകര്‍. ഡോക്ടര്‍മാര്‍ (വെറ്ററിനറി-ദന്ത ഡോക്ടര്‍മാര്‍ അടക്കം), നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ലാബ് ടെകനീഷ്യന്മാര്, ഇതര ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ-അങ്കണവാടി പ്രവര്‍ത്തകര്‍, എന്‍എസ്എസ്-എന്‍സിസി അംഗങ്ങള്‍ എന്നിവരെല്ലാം ഉള്‍പ്പടെയാണിത്.
ഇവരില്‍ 42.7 ലക്ഷം പേര് (34 ശതമാനം) ഡോക്ടര്‍മാരും നഴ്സുമാരും ഫാര്‍മസിസ്റ്റുകളും ലാബ് ടെക്നീഷ്യന്മാരും പരിശീലനം ലഭിച്ച ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകരും പെടുന്നു. ഇവരില്‍ 11.6 ലക്ഷം ഡോക്ടര്‍മാരും 17.5 ലക്ഷം നഴ്സുമാരും ഉണ്ട്. 82 ലക്ഷം പേര് ആശാ-അങ്കണവാടി പ്രവര്‍ത്തകരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: