മുംബൈ: ഇന്ത്യക്കായി വിക്കറ്റ് കീപ്പ് ചെയ്യുമ്പോള്‍ കാണികളുടെ സമ്മര്‍ദം മൂലം മാനസികത്തകര്ച്ചയുണ്ടാകാറുണ്ടെന്ന് കെ.എല്‍. രാഹുല്‍. ഒരു പന്ത് കൈവിട്ടാല്‍ തനിക്ക് ധോണിക്ക് പകരക്കാരനാകാവില്ലെന്ന് ജനം വിളിച്ചുകൂവും. ഇതിഹാസമായ ധോണിയെപ്പോലുള്ള വിക്കറ്റ് കീപ്പര്‍മാര്‍ക്ക് പകരക്കാരനാവുന്നത് കടുത്ത സമ്മര്‍ദമുണ്ടാക്കുമെന്ന് രാഹുല്‍ പറഞ്ഞു.
പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാണ് കെ.എല്‍. രാഹുല്‍. ഈ വര്‍ഷം ജനുവരിയില്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും പീന്നീട് ന്യൂസിലന്‍ഡ് പര്യടനത്തിലും രാഹുല്‍ ഇന്ത്യയുടെ കീപ്പറായി.
ഐപിഎല്ലിലും കര്‍ണാടകയ്ക്കായി കളിക്കുമ്പോഴും വിക്കറ്റ് കീപ്പറായിട്ടുണ്ട്. ഇപ്പോഴും വിക്കറ്റ് കീപ്പിങ് പരിശീലിക്കുന്നുണ്ട്. ടീമിന് ആവശ്യമുള്ള എതു റോളും സ്വീകരിക്കാന്‍ തയ്യാറാണെന്നും രാഹുല്‍ വെളിപ്പെടുത്തി. രാഹുല്‍ മുപ്പത്തിരണ്ട് ഏകദിനങ്ങളും 4 2 ടി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
മുന്‍ നായകനായ ധോണി 2014-ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന വിരമിച്ചു. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകപ്പിലാണ് ധോണി അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഏറെക്കാലമായി മത്സരക്രിക്കറ്റില്‍ നിന്ന വിട്ടുനില്‍ക്കുന്ന ധോണിക്ക് ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനാകില്ലെന്നാണ് ഒട്ടേറെ മുന്‍ ഇന്ത്യന്‍ താരങ്ങളുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: