ന്യൂദല്‍ഹി: കൊറോണ വ്യാപനത്തില്‍ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകുമ്പോള്‍ ഭരണതലത്തില്‍ ഒരു വീഴ്ചയും സംഭവിക്കരുതെന്ന് ഉറപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ഓഫിസ് പതിനഞ്ച് സെല്ലുകളായി തിരിച്ചു. ഓരോ സെല്ലിനും പ്രത്യേക ചുതലകളും വീതിച്ചു നല്‍കിയിട്ടുണ്ട്. ഈ സെല്ലുകളുടെ എല്ലാം മേല്‍നോട്ടത്തിനായി അഞ്ചു ഉന്നത ഉദ്യോഗസ്ഥരേയും നിയോഗിച്ചു. സെല്ലുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കൈകാര്യം ചെയ്യുന്നതും നിയന്ത്രിക്കുന്നതും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടി പി.കെ.മിശ്ര, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ പി.കെ. സിന്‍ഹ, മറ്റു രണ്ടു ഉപദേശകരായ അമര്‍ജീത് സിന്‍ഹ, ഭാസ്കര്‍ കുല്‍ബെ എന്നിവരാണ്. ഏപ്രില്‍ നാലു മുതലാണ് ഈ സംവിധാനം നിലവില്‍ വന്നതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഹ്യൂമന്‍ റിസോഴ്സ് വിഭാത്തിന്റെ കീഴില്‍ എല്ലാ മീറ്റിങ്ങുകളും ലോ ആന്‍ഡ് ജസ്റ്റിസ് മന്ത്രാലയം, പേഴ്സണല്‍, ആന്റി കറപ്ഷന്‍ യൂണിറ്റ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവയാണ് ഉള്‍പ്പെടുക. മിശ്രയ്ക്കാണ് ഈ സെല്ലിന്റെ ചുമതല. അതേസമയം, വിദേശകാര്യം, സ്പേസ്, അറ്റോമിക് എനര്‍ജി, എന്‍എസ് സിഎസ്, എന്‍ റ്റി ആര് ഒ എന്നിവ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ മേല്‍നോട്ടത്തിലാകും. ടെക്നോളജി, ഗവേര്‍ണന്‍സ് 1, റിസോഴ്സസ്, അടിസ്ഥാന സൗകര്യം, ധനകാര്യം, സാമ്പത്തികവിഭാഗം എന്നിവ കൂടാതെ, ആധാര്‍, ഐടി, പെട്രോളിയം, റെയ്ല്‍വേ, റോഡ്സ്, സിവില്‍ ഏവിയേഷന്‍, നീതി ആയോഗ്, ലേബര്‍ തുടങ്ങിയവും പി.കെ. സിന്‍ഹയുടെ കീഴിലുള്ള സെല്ലാകും കൈകാര്യം ചെയ്യുക. സാമൂഹികക്ഷേമം, ഗ്രാമീണ മേഖല, കൃഷി എന്നിവ കൂടാതെ, ആരോഗ്യം, ഗ്രാമവികസനം, പഞ്ചായത്തിരാജ്, ടൂറിസം, സാംസ്കാരികം എന്നിവയും അമര്‍ജീത് സിന്‍ഹയ്ക്കു നല്‍കിയിട്ടുണ്ട്. കുല്ബെയ്ക്ക് ഗവേര്‍ണന്‍സ് 2, അഡ്മിനിസ്ട്രേഷന്, സെല്ലുകളുടെ കോര്‍ഡിനേഷന്‍ എന്നിവ കൂടാതെ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, പാര്‍ലമെന്ററി അഫയേഴ്സ്, വിവരാവകാശം എന്നിവ കൈകാര്യം ചെയ്യും. മറ്റു വകുപ്പുകളില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് കൈകാര്യം ചെയ്യേണ്ട വിഷയങ്ങളിലെ കാലതാമസവും വീഴ്ചയും ഒഴിവാക്കാനാണ് പുതിയ സംവിധാനം. കൊറോണ പ്രതിരോധത്തില്‍ വിഷയങ്ങളില്‍ വളരെ വേഗമുള്ള തീരുമാനം കൈക്കൊള്ളല്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രി നേരത്തേ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: