കാലടി: ലോകത്തിന് അദ്വൈതം പകര്‍ന്നു നല്കിയ ജഗദ് ഗുരു ശങ്കരാചാര്യയുടെ ജയന്തി മഹോത്സവം നാളെ ക്ഷേത്ര ചടങ്ങുകളോടെയും ഭവനങ്ങളില്‍ നാമജപത്തോടെ ആഷോഷിക്കും. ശങ്കര ജന്മഭൂമിയായ കാലടിയില്‍ ആചാരാനുഷ്ഠാനങ്ങളോടെ കഴിഞ്ഞ 110 വര്‍ഷമായി ആഘോഷിച്ചു വന്നിരുന്ന ജയന്തിമഹോത്സവം ഇത്തവണ വീടുകള്‍ തോറും നാമസങ്കീര്‍ത്തനം, ആചാരവിരചിത സ്തോത്രാ ലാപനം, ഭജന എന്നിവയോടെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നടത്തും.
1936 ഏപ്രില്‍ 26ന് ശ്രീശങ്കര ജയന്തി ദിവസമാണ് കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം സ്ഥാപിതമായത്. ജയന്തി ജനപങ്കാളിത്തത്തോടെ വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചതും നടപ്പിലാക്കിയതും ആശ്രമ സ്ഥാപകന്‍ ആഗമാനന്ദ സ്വാമികള്‍ ആയിരുന്നു.
2004 മുതല്‍ ആദിശങ്കര ജന്മദേശ വികസന സമിതിയുടെ നേതൃത്വത്തില്‍ വളരെ വിപുലമായരീതില്‍ സന്യാസി സംഗമം മഹാപരിക്രമ, പൂര്‍ണ്ണാ നദീ പൂജ, മുതലക്കടവ് സ്നാനം എന്നീ ചടങ്ങുകളോടെ ജയന്തി ആഘോഷിച്ചു വരുന്നു. മഹാപരിക്രമയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുത്തു കൊണ്ടിരിക്കുന്നത് വിപുലമായ സംഘാടക സമിതി രൂപീകരിച്ച് ആഘോഷങ്ങള്‍ക്കു ഒരുക്കങ്ങള്‍ നടത്തിവരവെയാണ് ലോക് ഡൗണ്പ്രഖ്യാപനമുണ്ടായത്.
ആഘോഷമില്ലെങ്കിലും ആചാരം നടത്താനാണ് തീരുമാനം. ആചാര അനുഷ്ഠാനങ്ങളു നാമസങ്കീര്‍ത്തനങ്ങളും വീടുകളില്‍ നടത്തണമെന്ന് ആഘോഷസമിതി പ്രസിഡന്റ് പ്രൊഫ.കെ.എസ്.ആര്. പണിക്കര്‍, കണ്‍വീനര്‍ കെ.പി. ശങ്കരന്, മര്ഗ്ഗദര്ശി വി.കെ. വിശ്വനാഥന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: