കോഴിക്കോട്: മീന്‍ പിടിക്കാന്‍ പോകുന്ന മത്സ്യതൊഴിലാളികളുടെ എണ്ണം വളരെകുറവ് എന്നാല്‍ മാര്‍ക്കറ്റില്‍ മീനിന് ക്ഷാമമില്ല. ലോക്ക്ഡൗണ്‍ കാലത്തെ പരിശോധനയില്‍ കണ്ടെത്തിയത് പഴകി,പുഴുവരിക്കുന്ന, ദുര്‍ഗന്ധമുള്ള മീന്‍.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുത്ത് നശിപ്പിച്ചത് 8026 കിലോ പഴകിയ മീന്‍. ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇത് പിടിച്ചെടുത്തത്. പരിശോധന ശക്തമാക്കിയിട്ടുണ്ടെങ്കിലും മീന്‍ വരവിന് കാര്യമായ കുറവ് വന്നിട്ടില്ല. തമിഴ്നാട്, കര്‍ണാടക, ഗോവ, ഒറീസ എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് മീന്‍ എത്തുന്നത്. നാടന്‍ മീനിന്റെ ലഭ്യത ഉറപ്പായതോടെ മോശം മീനിന്റെ വരവ് ഏറെക്കുറെ നിലച്ചതായാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിഗമനം. വരുംദിവസങ്ങളിലും കര്‍ശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി.കെ. ഏലിയാമ്മ അറിയിച്ചു.
12 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 44 ഇന്‍ഫോര്‍മല്‍ സാമ്പിളുകളുമാണ് കോഴിക്കോട് റീജ്യണല്‍ അനലിറ്റിക്കല്‍ ലബോറട്ടറി പരിശോധനയ്ക്ക് അയച്ചത്. കച്ചവടക്കാര്‍ക്ക് 81 നോട്ടീസുകള്‍ നല്കി.
55 കമ്മ്യൂണിറ്റി കിച്ചണ്‍, 11 പഴക്കടകള്‍, നാല് മില്‍ക്ക് യൂണിറ്റുകള്‍, ഒന്‍പത് റേഷന്‍ കടകള്‍, 10 ബേക്കറികള്‍, ഏഴ് ജനറല്‍ സ്റ്റോര്‍, ഒന്‍പത് പച്ചക്കറി കടകള്‍, 10 സൂപ്പര്‍ മാര്‍ക്കറ്റ്, ഒന്‍പത് ചിക്കന്‍ സ്റ്റാള്‍, മൂന്ന് മീറ്റ് സ്റ്റാള്‍, എട്ട് ഹോട്ടല്‍, ഒരു ഗോഡൗണ്‍ എന്നിവയിലും പരിശോധന നടത്തി. കുറ്റ്യാടിയില്‍ കാലാവധി കഴിഞ്ഞ പാല്, ബ്രഡ് എന്നിവ കണ്ടെത്തിയ ബേക്കറിക്കെതിരെ നടപടി സ്വീകരിച്ചു. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെയും ആവശ്യമായ സ്റ്റോറേജ് സൗകര്യങ്ങള്‍ ഇല്ലാതെയും പ്രവര്‍ത്തിച്ച കൊയിലാണ്ടിയിലെ ചിക്കന്‍ സ്റ്റാളിന്റെ പ്രവര്‍ത്തനം നിര്‍ത്തിവപ്പിച്ചു. 20 കോമ്പൗണ്ടിംഗ് കേസുകളാണ് ജില്ലയില്‍ റഫര്‍ ചെയ്തത്.
ഇന്നലെ വടകരയില്‍ നടത്തിയ പരിശോധനയില്‍ പുഴു നിറഞ്ഞതും പഴകിയതുമായ മത്സ്യം പിടികൂടി നശിപ്പിച്ചു. ജനതാ റോഡ് വാട്ടര്‍ ടാങ്കിനു സമീപത്താണ് കെഎല്‍ 18 എം 5219 വാഹനത്തില്‍ സക്കീര്‍ എന്ന ആള് വില്പന നടത്തിയ മത്സ്യമാണ് പിടികൂടിയത്. പ്രദേശത്തുള്ള വീട്ടുകാര്‍ വാങ്ങിയ മല്‍സ്യത്തില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗത്തെ അറിയിക്കുകയായിരുന്നു.
പരിശോധനയെ തുടര്‍ന്ന് വാഹനം ഉള്‍പ്പെടെ പിടിച്ചെടുത്തു നശിപ്പിച്ചു.വില്പനക്കാരനില് നിന്നും 5000 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: