തിരുവനന്തപുരം: കേന്ദ്ര നിര്‍ദ്ദേശം അവഗണിച്ച് ഇടുക്കി, കോട്ടയം ജില്ലകള്‍ക്ക് ഇളവു നല്കിയ സംസ്ഥാനസര്‍ക്കാറിന്റെ തീരുമാനം അബന്ധമായിരുന്നു എന്ന് തെളിയുന്നു. ഇന്ന് കോവിഡ്സ്ഥിരീകരിച്ച 11 പേരും ഈ ജില്ലയിലുള്ളവരാണ് എന്നത് ഗൗരവമുള്ളതാണ്. കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് കേരളത്തില്‍ നാലു സോണുകള്‍ തിരിക്കുകയും രോഗസാധ്യത ഒട്ടുമില്ലാത്ത സോണ്‍ എന്ന നിലയില്‍ ഇടുക്കി, കോട്ടയം ജില്ലകളെ പച്ച സോണില്‍ പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ചില ഇളവുകളും പ്രഖ്യാപിച്ചു. കേന്ദ്രത്തിന്റെ ശക്തമായ താക്കീതിനെതുടര്‍ന്ന് ഇളവുകല്‍ പിന് വലിച്ചെങ്കിലും ജനങ്ങള്‍ പ്രശ്നത്തെ നിസാരമായി കണ്ടു. രണ്ടു ജില്ലകളിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാന്‍ ഇതു വഴിതെളിച്ചു. പച്ച സോണില്‍നിന്ന് കളിഞ്ഞ ദിവസം രണ്ടു ജില്ലകളേയും ഓറഞ്ചു സോണിലേക്ക് മാറ്റുകയും ചെയ്തു.
ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും (സ്പെയിന്) രണ്ട് പേര് തമിഴ്നാട്ടില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതില്‍ രണ്ട് പേര് ആരോഗ്യ പ്രവര്‍ത്തകരാണ്.
സംസ്ഥാനത്ത് 4 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 342 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,127 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 19,665 പേര് വീടുകളിലും 462 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 99 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 22,954 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 21,997 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: