തിരുവനന്തപുരം: ബസ് ചാര്‍ജ് താത്കാലികമായി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത വകുപ്പ്. നിയന്ത്രണങ്ങളോടെ സാമൂഹിക അകലം പാലിച്ച് സര്‍വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്തനാണിത്. റോഡ് നികുതിയിലോ ഇന്ധന നികുതിയിലോ ഇളവ് നല്‍കണമെന്നും ഗതാഗത വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി രണ്ട് പേരുടെ സീറ്റില്‍ ഒരാളെയും മൂന്ന് പേരുടെ സീറ്റില്‍ രണ്ട് പേരെയും മാത്രമേ അനുവദിക്കാവൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത് പാലിച്ച് സര്‍വീസ് നടത്തിയാല്‍ പ്രതിദിനം 64 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാകും. ഇന്ധനച്ചെലവിന് പോലും പണം ലഭിക്കില്ലെന്ന് ബസ് ഉടമകള്‍ പറയുന്നു.
ഡീസലിന് ലിറ്ററിന് 23 രൂപയാണ് നികുതിയിനത്തിൽ ഈടാക്കുന്നത്. എന്നാല്‍ നിരക്ക് കൂട്ടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ബസുടമകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമോയെന്ന കാര്യം വ്യക്തമല്ല. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ കഴിഞ്ഞാലും ബസുകള്‍ ഉടന്‍ നിരത്തിലിറക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കിയിരുന്നു. സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാനായി ഉടമകള്‍ സ്റ്റോപ്പേജ് അപേക്ഷ നല്‍കുകയും ചെയ്തു.
സര്‍ക്കാര്‍ നിബന്ധനയനുസരിച്ച് സര്‍വീസ് നടത്തിയാല്‍ വന്‍ സാമ്പത്തിക നഷ്ടം സംഭവിക്കുമെന്നാണ് കഴിഞ്ഞ ദിവസം ഉടമകള്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: