ന്യൂദല്‍ഹി : ശനിയാഴ്ച മുതല്‍ ലോക്്ഡൗണില് കുടുതല്‍ ഇളവുകള്‍. കോവിഡ് ഹോട്സ്പോട്ടുകള്‍ അല്ലാത്ത സഥലങ്ങളിലാണ് ഇളവുകള്‍. നഗര പരിധിക്ക് പുറത്തുള്ള കടകള്‍ ശനിയാഴ്ച മുതല്‍ തുറക്കാവുന്നതാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളെല്ലാം പാലിക്കണമെന്നും കര്‍ശ്ശന നിര്‍ദ്ദേശമുണ്ട്.
50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളൂ എന്ന കര്‍ശന നിബന്ധനയുണ്ട്. സാമൂഹിക അകലം പാലിക്കണം. സുരക്ഷാ മുന്‍ കരുതലുകള്‍ എടുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം പ്രദേശങ്ങളിലെ ഷോപ്പിങ് മാളുകളും വന്‍കിട മാര്‍ക്കറ്റുകളും തുറക്കാന്‍ സാധിക്കില്ല. രോഗവ്യാപന സാധ്യത കൂടുതലുള്ള മേഖലകളില്‍ ഈ ലോക്ഡൗണ്‍ ഇളവ് ഉണ്ടായിരിക്കില്ല.
കൊവിഡ് വ്യാപനം രൂക്ഷമായ കൂടുതല്‍ ജില്ലകളിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് മൂന്ന് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. ഗുജറാത്ത്, തെലങ്കാന, തമിഴ്നാട് എന്നിവടങ്ങളിലാണ് സംഘം എത്തുന്നത്. അഹമ്മദാബാദ്, സൂറത്ത്, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: