തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകരുടെയും പോലീസുകാരുടെയും ശമ്പളം പിടിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ച് ഒ. രാജഗോപാല്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് കത്തയച്ചു.
സാലറി ചലഞ്ചിന്റെ പേരില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരുമാസത്തെ ശമ്പളം അഞ്ചുമാസങ്ങളായി പിടിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്, ഇതില്‍ ആരോഗ്യപ്രവര്‍ത്തകരെയും പോലീസിനെയും ഉള്ക്കൊള്ളിച്ചിരിക്കുന്നതിനെതിരെയാണ് ഒ. രാജഗോപാല്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ആരോഗ്യമേഖലയിലെ ജീവനക്കാരുടെയും പോലീസുകാരുടെയും പരിശ്രമം കൊണ്ടാണ് കൊറോണ വൈറസ് ബാധയെ നമുക്ക് ഒരുവിധമെങ്കിലും പിടിച്ചുനിര്‍ത്താന്‍ സാധിച്ചത്. മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ ഈ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളത്തിനു പുറമെ പാരിതോഷികങ്ങള്‍ നല്കുമ്പോള് കേരളം അവരുടെ ശമ്പളം പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത് എന്ന് അദ്ദേഹം കത്തില്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: