തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ നിന്ന് ഏത് രോഗത്തിനു ചികിത്സതേടിയാലും കൊവിഡ് രോഗ പരിശോധന നടത്താനും തീരുമാനം. കൊവിഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലും വൈറസ് ബാധയുടെ സാന്നിധ്യമുണ്ടോയെന്ന് അറിയാനാണ് പരിശോധന നടത്തുന്നത്. കൊവിഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലും രോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
സംസ്ഥാനത്തെ ഹോട്ട്സ്പോട്ട് മേഖലകളില്‍ നിന്ന് രോഗവ്യാപനത്തിനുള്ള സാധ്യത സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയിരുന്നു. സാമൂഹിക വ്യാപന സാധ്യതകണക്കിലെടുത്താണ് ഈ മേഖലകളില്‍ നിന്ന് ചികിത്സ തേടുന്ന എല്ലാ രോഗികളേയും പരിശോധിക്കാന്‍ തീരുമാനിച്ചത്. ശസ്ത്രക്രിയ അടക്കം ചികില്‍സക്കെത്തുന്ന രോഗികളെ പരിശോധിക്കും.
വിദേശത്തുനിന്ന വന്ന എല്ലാവരേയും പരിശോധിക്കുന്നതിനൊപ്പം ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരേയും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിര്‍ത്തികള്‍ വഴി തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയിൽ നിന്നും വന്ന പലര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെയാണ് ഈ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: