കോഴിക്കോട്: മഴക്കാല പൂര്‍വ്വ ശുചീകരണത്തിനും പ്രധാനപ്പെട്ട മരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമുണ്ടാവില്ല. ഇന്നലെ മേയറുടെ അദ്ധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമായത്. പയ്യാനക്കല്‍ കൊളത്തറ ഭാഗങ്ങളില്‍ മീനും ഇറച്ചിയും വീടുകളില്‍ എത്തിക്കുന്നതിന് ഹോം ഡെലിവറി സംവിധാനം വ്യാപകമാക്കും. രണ്ടോ മൂന്നോ തുറസ്സായ സ്ഥലങ്ങളില്‍ കച്ചവടത്തിന് അനുവാദം നല്‍കും. വാര്‍ഡുകളിലെ സന്നദ്ധ ഭടന്മാര്‍ക്ക് ഓണ്‍ലൈന്‍ പാസ് കൊടുക്കുന്നത് വരെ നിലവിലുള്ള വളണ്ടിയര്‍മാരുടെ പാസ് ഉപയോഗിക്കാം.
സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ മത്സ്യം കൊണ്ടുവരുന്നതിന് രണ്ടോ മൂന്നോ വാഹനങ്ങള്‍ പ്രവേശനം അനുവദിക്കും. പാളയം മാര്‍ക്കറ്റില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം സെന്‍ട്രല്‍ മാര്‍ക്കറ്റിലും ഏര്‍പ്പെടുത്തും ഇതിനായി കൂടുതല്‍ പോലീസുകാരെ നിയോഗിക്കും. ഹോട്ട് സ്‌പോട്ട് ആയി പ്രഖ്യാപിച്ച ഏഴ് വാര്‍ഡുകളെ സര്‍ക്കാറിന്റെ സൗജന്യ കിറ്റ് വളണ്ടിയര്‍ മുഖേന വീടുകളില്‍ എത്തിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ കളക്ടര്‍ ബി. സാമ്പശിവറാവും, എം.കെ രാഘവന്‍ എം.പി, പോലീസ് കമ്മീഷ്ണര്‍ എ.വി. ജോര്‍ജ് തുടങ്ങിയവരും ജനപ്രതിനധികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: