കൊല്ലം: കോവിഡ് കാലത്തെ സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയതോടെ ഇളവുകളുള്ള മേഖലയെ മുതലെടുത്ത് മനുഷ്യക്കടത്ത് സജീവം. ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ പച്ചക്കറി വണ്ടിയില്‍ തമിഴ്നാട്ടില്‍ നിന്നു കേരളത്തിലേക്ക് ഒളിച്ചുകടക്കാന്‍ ശ്രമിച്ച ആള് പിടിയിലായി. നിരനിരയായി അടുക്കി വച്ചിരുന്ന തക്കാളിപ്പെട്ടികള്ക്കിടയിലാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒളിച്ചു കടക്കാന്‍ ശ്രമിച്ച നാലു പേര് അറസ്റ്റിലായിരുന്നു. വണ്ടി പരിശോധിക്കുന്നതിനിടെ ചെറിയ അനക്കം കണ്ടാണ് വിശദമായി വാഹനം പരിശോധിച്ചത്. കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും ഇത്തരത്തില്‍ ആള്‍ക്കാരെ വന്‍തുക കൈപ്പറ്റി കടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച പ്രദേശമാണ് തെങ്കാശി.ആര്യങ്കാവില്‍ നിന്നു കുറച്ചു കിലോമീറ്ററുകള്‍ മാത്രമാണ് ദൂരം. അതിനാല്‍ കര്‍ശന പരിശോധനയാണ് പോലീസ് ഇവിടെ നടത്തുന്നത്. ആര്യങ്കാവ് നിന്ന് നാല്പത് കിലോമീറ്റര്‍ അകലെയുള്ള പുളിയങ്കുടിയില്‍ മാത്രം 28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നു ഒളിച്ചുഎത്തിയ കുളത്തൂപ്പുഴ സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: