ബീജിങ് : ചൈനയില്‍ കോവിഡ് രണ്ടാംഘട്ടവും വ്യാപനം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ചൈനയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ റഷ്യന്‍ അതിര്‍ത്തിക്ക് സമീപത്തായി ഹാര്‍ബിന്‍ നഗരം ഹീലോങ് ജിയാങ് പ്രവിശ്യയിലാണ് പുതിയതായി രോഗം പൊട്ടി പുറപ്പെടുന്നത്. രോഗം കൂടുതല്‍ വ്യാപിക്കാതിരിക്കുന്നതിനായി പ്രദേശത്തെ പ്രവര്‍ത്തനങ്ങളെല്ലാം അധികൃതര്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയെ അപേക്ഷിച്ച് കോവിഡിനെ പ്രതിരോധിക്കാനായി. മരണ നിരക്കും മറ്റ് രാജ്യങ്ങളേക്കാള്‍ കുറവാണെന്നുമാണ് ചൈന അവകാശപ്പെട്ടിരുന്നത്. എന്നാല്‍ വിഷയത്തില്‍ ചൈന ഉയര്‍ത്തിയ വാഗ്വാദങ്ങളെല്ലാം കാറ്റില്‍ പറത്തി വീണ്ടും കൊറോണ ചൈനയില്‍ വീണ്ടും വ്യാപനം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഹാര്‍ബിന്‍ നഗരം ഹീലോങ് ജിയാങ് പ്രവിശ്യയില്‍ പുറത്തു നിന്നു വന്നവരിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങിയ ചൈനീസ് പൗരന്മാരാണ് ഇവരില്‍ ഭൂരിഭാഗവും. ഗാര്‍ഹിക അണുബാധകളുടെ എണ്ണവും ഇവിടെ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ദേശീയ ആരോഗ്യ കമ്മീഷന്റെ കണക്കനുസരിച്ച് ബുധനാഴ്ച 537 കേസുകള്‍ പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 384 എണ്ണം പുറത്തുനിന്ന് വന്നവരിലാണ് കണ്ടെത്തിയത്. ഒരു കോടിയിലധികം ജനസംഖ്യ ഈ നഗരത്തിലുണ്ട്. തുടര്‍ന്ന് പ്രവിശ്യയിലെ സ്കൂളുകളും കോളേജുകളും അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്
അതേസമയം വുഹാനില്‍ വൈറസ് ബാധയക്കു ശേഷം നിരവധി ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. ഹാര്‍ബിന്‍ നഗരത്തിലെ രണ്ട് കൊറോണ ബാധിത ആശുപത്രികളിലേക്കുള്ള ലിങ്കുകള്‍ കണ്ടെത്തിയിരുന്നു. അതിനുശേഷം നഗരത്തിലെ പുറത്തുനിന്നുള്ളവരെയും വാഹനങ്ങളെയും പാര്‍പ്പിട പ്രദേശത്തേക്ക് പ്രവേശിക്കുന്നത് വിലക്കിയിരിക്കുകയാണ്. ഹോട്സ്പോട്ടുകളില്‍ നിന്നും വരുന്ന ആളുകള്‍ക്ക് ക്വാറന്റൈനില്‍ താമസിക്കേണ്ടിവരും.
ഹാര്‍ബിന്‍ നഗരത്തിലെ ഓരോ വ്യക്തിക്കും മാസ്കുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച 35 പേര് നഗരത്തിലെ രണ്ട് ആശുപത്രികള്‍ സന്ദര്‍ശിക്കാനോ ജോലി ചെയ്യാനോ ഡോക്ടറെ കാണാനോ പോയിട്ടുണ്ടെന്നും, 87 വയസുള്ള രോഗിയാണ് ഇവരില്‍ വൈറസ് പടര്‍ത്തിയതെന്നും രോഗം ബാധിച്ച ഒരാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: