നാദാപുരം: നാദാപുരം മണ്ഡലത്തിലെ 5000 വീടുകളില്‍ സേവാഭാരതിയും ബിജെപിയും ഭക്ഷണക്കിറ്റുകളും കിടപ്പു രോഗികള്‍ക്ക് മരുന്നുകളും വിതരണം ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, എന്നിവരെ ആദരിക്കുകയും അന്യസംസ്ഥാന തൊഴിലാളികളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണക്കിറ്റുകള്‍ എത്തിക്കുകയും ചെയ്തു.
വിലങ്ങാട് പ്രദേശത്തെ വനവാസി കോളനികളിലും ലക്ഷം വീടുകള്‍ കേന്ദ്രീകരിച്ചും രണ്ടാം ഘട്ട നമോകിറ്റ് വിതരണത്തിന് തുടക്കം കുറിച്ചു.
പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് തുണി സഞ്ചികളിലാണ് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തത്. ബിഎംഎസ് വനിതാ വിഭാഗമാണ് മസ്ക്കുകളും തുണി സഞ്ചികളും നിര്‍മ്മിച്ചത്. അജിത് കുമാര്‍ .സി, രഞ്ജിത്ത് അരൂര്‍, സുധീഷ് സി.ടി, ബിനു ഭാസ്ക്കര്‍, ഉണ്ണി ആവോലം, സനൂപ് ആവോലം, സരുണ്‍ വട്ടോളി, രേഷ്മ വിലങ്ങാട്ടി, കെ. പ്രഭാകരന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സേവാ പ്രവര്‍ത്തനം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: