തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ കരാര്‍ അസാധാരണ സാഹചര്യങ്ങളില്‍ സ്വീകരിക്കുന്ന അസാധാരണ നടപടികളെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വിവര സുരക്ഷയ്ക്ക് പ്രത്യേക നിയമം ഇന്ത്യയില്‍ ഇല്ലാത്തതിനാല്‍ സ്പ്രിങ്ക്ളര്‍ പോലുള്ള കരാറില്‍ ഒരു തെറ്റുമില്ല. മഹാമാരിയുടെ ഘട്ടത്തിലും സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിനായി മനുഷ്യജീവന് വച്ച് കളിക്കാന്‍ പാടില്ലെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
ഡാറ്റാ വ്യാപാരത്തിന് മുഖ്യമന്ത്രി പിണറായി വിജയന് പൂര്‍ണ പിന്തുണ നല്‍കുന്നതായിരുന്നു ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. കരാറിനെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണത്തിന് എതിരായി ആരും സംസാരിച്ചില്ല. പാര്‍ട്ടിക്ക് പണം വാരാനുള്ള സംവിധാനമാണ് സ്പ്രിങ്ക്ളര്‍ പോലുള്ള ഡാറ്റാ വ്യാപാരം.
ഇത് ബോധ്യമുള്ളതിനാലാണ് സെക്രട്ടറിയേറ്റിലും ആരും എതിരഭിപ്രായം പറയാത്തത്. കോടിക്കണക്കിന് രൂപയാണ് ഇതുവഴി പാര്‍ട്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയുടെ നിത്യനിദാന ചിലവുകള്‍ നടത്തുന്നതില്‍ ഇത് സുപ്രധാന പങ്കും വഹിക്കുന്നുണ്ട്. അതിനാല്‍ കരാറിന് പൂര്‍ണ പിന്തുണ നല്‍കുക എന്നത് സെക്രട്ടേറിയറ്റിന്റെയും കടമയാണ്. പോളിറ്റ് ബ്യൂറോയില്‍ ഈ വിവരം ധരിപ്പിച്ച് അവിടെ ചര്‍ച്ച ചെയ്യാമെന്നാണ് സെക്രട്ടേറിയറ്റില്‍ അവസാനമായി ഉരുത്തിരിഞ്ഞത്.
സ്പ്രിങ്ക്ളര്‍ ഡാറ്റാ കൈമാറ്റത്തെ സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിശദീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയും പരിശോധനയും ആവശ്യമാണെങ്കില്‍ ലോക്ഡൗണ്‍ കഴിഞ്ഞയുടന്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിക്കും പരിശോധിക്കാം. ഇതുസംബന്ധിച്ചു പ്രതിപക്ഷം കുപ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണെന്നും പിണറായി സെക്രട്ടറിയേറ്റില്‍ പറഞ്ഞു. മാധ്യമങ്ങളില്‍ ഒരു വിഭാഗം ഉത്തരവാദിത്ത ബോധം മറന്ന് ഇത്തരമൊരു സാഹചര്യത്തിലും നുണപ്രചാരവേല നടത്തുന്നത് അപലപനീയമാണെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: