കടുങ്ങല്ലൂര്‍: കൊറോണയെ തുടര്‍ന്ന് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മിക്കവരും വിവാഹമുള്‍പ്പടെയുള്ള ചടങ്ങുകള്‍ മാറ്റിവച്ചു. എന്നാല്‍ പടിഞ്ഞാറെ കടുങ്ങല്ലൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹ ചടങ്ങില്‍ ഇരുപതിലധികം ആളുകളെ പങ്കെടുപ്പിക്കാതെ പ്രിയപ്പെട്ടവരുടെ മാത്രം അനുഗ്രഹത്തോടെ വിമല്‍ ശ്രീദേവിയുടെ നെറുകയില്‍ സിന്ദൂരം ചാര്‍ത്തി.
ചുരക്കാട്ടില്‍ വീട്ടില്‍ സരസന്റെയും ലോലയുടേയും രണ്ടാമത്തെ മകളാണ് ശ്രീദേവി. പിറവം മുളക്കുളത്തില് കുന്നേല്‍വീട്ടില്‍ വാസുദേവന്‍-സുകുമാരി ദമ്പതികളുടെ മകനാണ് ഐടി ജീവനക്കാരനായ വിമല്‍.
ആശംസകളര്‍പ്പിച്ചുകൊണ്ട് ബിനാനിപുരം പോലീസ് സ്റ്റേഷനിലെ സിഐ സുധീഷ്കുമാറും, എസ്ഐ എ.കെ. സുധീറും, എഎസ്ഐ ഹരിയും മധുരവുമായി എത്തി. വിവാഹ ചടങ്ങുകള്‍ക്കു ശേഷം സാധുക്കള്‍ക്കും ക്യാമ്പില്‍ കഴിയുന്ന ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കും ഭക്ഷണം എത്തിച്ചു നല്‍കാനും നവദമ്പതികള്‍ മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: