ന്യൂദല്‍ഹി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ നടപടി ശ്രദ്ധേയം. പ്രധാനമന്ത്രിക്ക് ലോക രാഷ്ട്രങ്ങള്‍ക്കിടയിലുള്ള ജനപ്രീതി വര്‍ധിച്ചതായി കണക്കുകള്‍. കോവിഡ് പ്രതിരോധ നാള് വഴികളില്‍ വികസ്വര രാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഇന്ത്യ കാഴ്ച വെച്ചിട്ടുള്ളത്. ലോകാരോഗ്യ സംഘടനയുടെ വരെ ഇന്ത്യയ്ക്ക് നേടാന്‍ സാധിച്ചിട്ടുണ്ട്്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വമാണ് ഈ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയ്ക്ക് കരുത്തായത്. ഇതോടെ മോദിയുടെ നെറ്റ് അംഗീകാര റേറ്റിങ്ങും ഉയര്‍ന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏപ്രില്‍ 14 വരെയുള്ള കണക്കുകള്‍ പ്രകാരം മോദിയുടെ റേറ്റിങ് 68 ശതമാനമായി ഉയരുകയായിരുന്നു. അതിനുമുമ്പ് 62 ആയിരുന്നു മോദിയുടെ റേറ്റിങ്. കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട കണക്കുകളിലാണ് ഇതുസംബന്ധിച്ച് സൂചിപ്പിക്കുന്നത്.
ലോകത്തെ തന്നെ ഭീതിയില്‍ ആഴ്ത്തിയ കോവിഡ് മഹാമാരിയെ രാജ്യം മികച്ച രീതിയില്‍ പ്രതിരോധിക്കുന്നതിനൊപ്പം മറ്റ് ലോക രാഷ്ട്രങ്ങളേയും സഹായിക്കുന്നു. എന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലോകത്തിലെ മറ്റ് രാഷ്ട്ര നേതാക്കളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ച്ചയിലാണ് ഇപ്പോള്‍ മോദിയുടെ റേറ്റിങ്
മെക്സിക്കോ പ്രസിഡന്റ് ആന്‍ഡ്രെസ മാനുവല്‍ ലോപ്പസ് ഒബ്രഡോറാണ് ഈ കാലയളവില്‍ നെറ്റ് റേറ്റിങ് നേടിയ മറ്റൊരു വ്യക്തി. ഇദ്ദേഹത്തിന്റെ റേറ്റിങ് 36 ആയി ഉയര്‍ന്നിട്ടുണ്ട്.
അതേസമയം യുഎസ് പ്രസിഡന്റ ട്രംപിനും ജപ്പാന്റെ ഷിന്‍സോ ആബെയ്ക്കും വളരെ മോശം റേറ്റിങ്ങാണ്. വികസിത രാജ്യമായിരുന്നിട്ട് കൂടി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മോശമാണെന്ന് ചൂണ്ടിക്കാട്ടി വെറും മൂന്ന് റേറ്റിങ് മാത്രമാണ് ട്രംപിന് നല്‍കിയിട്ടുള്ളത്. ആബെയുടെ നെറ്റ് റേറ്റിങ് ഇതിലും താഴ്ന്നാണ്. നെഗറ്റീവ് 33 ആണ് റേറ്റിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: