ധര്‍മടം: മാര്‍ച്ച് 31ന് നട്ടുച്ചസമയത്താണ് ധര്‍മ്മടം സത്രത്തിനടുത്ത് ഒരു ചരക്കുലോറി നിര്‍ത്തി ഡ്രൈവര്‍ അടുത്തുള്ള വീട്ടില്‍ കുറച്ച് കുടിവെള്ളത്തിനായി കയറിച്ചെന്നത്. ലോക്ഡൗണ്‍ കാരണം ഹോട്ടലുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ വെള്ളവും ഭക്ഷണവും ലഭിക്കുന്നില്ലെന്ന് ആ ഡ്രൈവര്‍ വീട്ടുകാരോട് സങ്കടം പറഞ്ഞു.
ഡ്രൈവര്‍ക്ക് വെള്ളവും ഭക്ഷണവും നല്കി പറഞ്ഞയച്ച വീട്ടുകാര്‍ അന്നുതന്നെ പ്രദേശത്തെ സേവാഭാരതി പ്രവര്‍ത്തകരോട് വിവരം പറഞ്ഞു. അന്ന് രാത്രി തന്നെ പ്രവര്‍ത്തകര്‍ കൂടിയാലോചിച്ച് ലോക് ഡൗണ്‍ കഴിയുന്നതുവരെ ദേശീയപാതയില്‍ പൊതിച്ചോര്‍ നല്കാന് തീരുമാനിക്കുകയായിരുന്നു. പിറ്റേന്ന് ഉച്ചമുതല്‍ തന്നെ പൊതിച്ചോറും വെള്ളവും വിതരണം ചെയ്തു തുടങ്ങി. എല്ലാദിവസവും ദേശീയപാതയില്‍ പൊതിച്ചോറും കുടിവെള്ളവുമായി സേവാഭാരതി പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നു.
ചരക്ക് കയറ്റി വരുന്ന ദീര്‍ഘദൂര ലോറി ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല, മറ്റ് അത്യാവശ്യ വാഹനയാത്രക്കാര്‍ക്കും ഭക്ഷണവും വെള്ളവും നല്കുന്നു. ആദ്യ ദിവസം 100 പേര്‍ക്കാണ് ഭക്ഷണപ്പൊതി വിതരണം ചെയ്തതെങ്കില്‍ ഇപ്പോഴത് 250 ലെത്തി നില്ക്കുന്നു. ഉച്ചക്ക് 12.30 മുതല്‍ 2.30 വരെയാണ് പൊതിച്ചോര്‍ വിതരണം ചെയ്യുന്നത്.
കിഴക്കേപാലയാട്, അണ്ടലൂര്‍, മേലൂര്‍, പാലയാട്, ധര്‍മ്മടം പ്രദേശത്തുള്ള വീടുകളില്‍ നിന്നാണ് വിവിധ ദിവസങ്ങളിലായി പ്രവര്‍ത്തകര്‍ പൊതിച്ചോറ് സംഘടിപ്പിക്കുന്നത്. ധര്‍മ്മടം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ വി. പ്രീജ, ദിവ്യ ചെള്ളത്ത്, ബിജെപി മണ്ഡലം സെക്രട്ടറി ഇ.വി. അഭിലാഷ്, സേവാഭാരതി പ്രവര്‍ത്തകരായ കെ. ഷിബിന്‍, സുമോദ് മോഹന്‍, കെ. സിബിന്, സുമിത് മോഹന്‍, ഷിജിന് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: