തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങുകയും ഏഴ് ജില്ലകളില്‍ ലോക്ക് ഡൗണില്‍ ഇളവ് നല്‍കുകയും ചെയ്ത സാഹചര്യത്തിൽ നിര്‍ത്തി വെച്ച എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ നടത്താന്‍ സാധ്യത. ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുകയാണെങ്കില്‍ പരീക്ഷ മെയ് 10നുശേഷം നടത്താനുള്ള സാധ്യത വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നു.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി കുട്ടികള്‍ക്ക് ഉപരിപഠനത്തിന് അവസരമൊരുക്കാനാണ് സര്‍ക്കാരും വിദ്യാഭ്യാസവകുപ്പും ലക്ഷ്യമിടുന്നത്. എസ്എസ്എല്‍സി പരീക്ഷ രാവിലെയും പ്ലസ് ടു പരീക്ഷ ഉച്ചയ്ക്കും നടത്താനാണ് നിലവിലെ ധാരണ. ഇതു വഴി സാമൂഹിക അകലം കര്‍ശനമായി പാലിക്കാനും സാധിക്കും.
കേരളത്തിന് പുറത്തും പല കേരള സിലബസ് പഠിപ്പിക്കുന്ന നിരവധി സ്കൂളുകളുണ്ട്. ലക്ഷദ്വീപിലും ഗള്‍ഫിലും കേരള സിലബസിലുള്ള സ്കൂളുകളുണ്ട്. ഇവിടുത്തെ സാഹചര്യം കൂടി പരിഗണിച്ചാവും ഇക്കാര്യത്തില്‍ അന്തിമതീരുമാനത്തിലെത്തുക. പ്ലസ് വണ്‍ പരീക്ഷ നീട്ടിവയ്ക്കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്..
ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: