തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്പ്രിന്‍ങ്ക്ളര്‍ അഴിമതി വിവാദത്തില്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍. വ്യക്തികളുടെ മെഡിക്കല്‍ വിവരങ്ങള്‍ അതീവസുരക്ഷ വേണ്ടതാണെന്നും അവ ചോരാന്‍ അനുവദിക്കില്ലെന്നു ഇന്നു ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കി. നിയമപ്രകാരം രാജ്യത്തിനകത്തെ സര്‍വറുകളില്‍ മാത്രമേ രാജ്യത്തെ വ്യക്തികളുടെ വിവരങ്ങള്‍ സൂക്ഷിക്കാനാകൂ. അതു ഉറപ്പാക്കും. കോടതി ഈ മാസം 24ന് ആണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലം പരിശോധിക്കുയും കേസ് പരിഗണിക്കുകയും ചെയ്യുക. ഇതിനു മുന്‍പ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നു കേന്ദ്രം വിശദീകരണം തേടും. അന്താരാഷ്ട്ര കമ്പനികളുടമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നടക്കം അനുമതി തേടേണ്ടതുണ്ട്. എന്നാല്‍, സ്പ്രിന്‍ങ്ക്ളര്‍ ഇടപാടില്‍ ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല. ഇന്നു ഹൈക്കോടതിയില്‍ വിഷയം ഉയര്‍ന്നപ്പോഴും പൊതുവായ കാര്യങ്ങള്‍ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന് ബോധിപ്പിക്കാനായത്.
വ്യക്തികളുടെ ചികിത്സാ വിവരങ്ങള്‍ അതിപ്രധാന്യം ഉള്ളതാണ്. അതു സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന് കോടതി ഇന്നു വ്യക്തമാക്കിയിരുന്നു. അതുവരെ സ്പ്രിന്ങ്ക്റിനു ഒരു ഡാറ്റായും കൈമാറരുതെന്നും കോടതി. വിഷയത്തില്‍ കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ഒരു ഡാറ്റയും അപ് ലോഡ് ചെയ്യരുതെന്ന് ഉറപ്പാക്കണമെന്നും കോടതി. ഇന്നു ഹര്‍ജി പരിഗണിച്ച കോടതി ഡാറ്റാ സംരക്ഷണം സംബന്ധിച്ചു പതിനഞ്ചു മിനിറ്റിനകം സത്യവാങ്മൂലം നല്കാന് നിര്‍ദേശിച്ചു. എന്നാല്‍, സത്യവാങ്മൂലം നാളെ നല്‍കാമെന്നും ജനങ്ങളുടെ വ്യക്തി സുരക്ഷ വിവരങ്ങള്‍ ചോരില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നു മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: