കൊച്ചി: കൊറോണ ബാധിച്ച് കേരളത്തില്‍ രണ്ടു പേരാണ് മരിച്ചതെന്നാണ് സര്‍ക്കാരിന്റെ കണക്ക്. എന്നാല്‍ കേന്ദ്രത്തിന്റെ കണക്കു പ്രകാരം ഇത് മൂന്നാണ്. കേന്ദ്രത്തിന്റെ കണക്കാണ് സത്യം.
തിരുവനന്തപുരത്തും എറണാകുളത്തുമാണ് ആദ്യം രണ്ടു പേര് മരിച്ചത്. മാഹി സ്വദേശി കണ്ണൂരില്‍ ചികില്‍സയിലിരിക്കെ മരണമടഞ്ഞിരുന്നു. മാഹി പുതുച്ചേരിയിലായതിനാല് കേരളം ഈ മരണത്തെ കണക്കില്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ എവിടെയാണോ രോഗി മരിച്ചത് അത് ആ സംസ്ഥാനത്തിന്റെ കണക്കിലാണ് പെടുത്തേണ്ടത്. കേന്ദ്രം ഈ മരണം കേരളത്തിന്റെ കണക്കിലാണ് പെടുത്തിയത്. ഇത് പുതുച്ചേരിയുടെ കണക്കില്പ്പെടുത്തണമെന്നാണ് കേരളത്തിന്റെ വാദം.
പാലക്കാട് സ്വദേശി കോയമ്പത്തൂരില്‍ കൊറോണ ബാധിച്ച് മരിച്ചു. പാലക്കാട്ട് ചികില്‍സയില്‍ ഇരിക്കെയാണ് പനി കൂടി ഇയാളെ കോയമ്പത്തൂരില്‍ എത്തിച്ചത്. അവിടെ വച്ചാണ് രോഗം തിരിച്ചറിഞ്ഞതും മരിച്ചതും. കണ്ണൂരില്‍ മ രിച്ച രോഗിയുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാടാണ് കേരളത്തിന് സ്വീകാര്യമെങ്കില്‍ ഈ മരണം കേരളത്തിന്റെ കണക്കിലാണ് പെടുത്തേണ്ടത്. അങ്ങനെയെങ്കിലും മരണം മൂന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: