ഓട്ടവ: കാനഡയില്‍ പോലീസ് വേഷത്തിലെത്തിയ അക്രമി നടത്തിയ വെടിവെപ്പില്‍ 18 പേര് കൊല്ലപ്പെട്ടു. ഒരു പോലീസ് ഓഫിസറും കൊല്ലപ്പെട്ടു. പോര്ടപിക് എന്ന ചെറു പട്ടണത്തിലെ ഒരു വീടിനകത്തും പുറത്തും നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി. പല വീടുകള്‍ക്കും തീയിടുകയും ചെയ്തിട്ടുണ്ട്. അക്രമിയെ പോലീസ് വെടിവച്ചു കൊന്നു.
51 വയസ്സുള്ള ഗബ്രിയേല്‍ വോര്ട്മനാണ് തലങ്ങും വിലങ്ങും വെടിവച്ചത്. പന്ത്രണ്ട് മണിക്കൂർ നേരം പോലീസ് നടത്തിയ തെരച്ചിലിലാണ് അക്രമിയെ കണ്ടെത്തിയത്. രാത്രി 10ഓടെയാണ് പോലീസ് ആദ്യം വിവരം അറിയുന്നത്. തുടര്‍ന്ന് ആരും പുറത്തിറങ്ങരുത് എന്ന് അറിയിപ്പ് നല്കി. കൊറോണ നിയന്ത്രണങ്ങളുള്ളതിനാല്‍ അധികമാരും പുറത്തുണ്ടായിരുന്നില്ല. രാജ്യം കണ്ട ഏറ്റവും വലിയ കൂട്ട വെടിവെപ്പാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാത്രി മുതലാണ് അക്രമം തുടങ്ങിയത്.
നോവ സ്കോഷയിലെ വിവിധ മേഖലകളിലായാണ് വെടിവെപ്പ് നടത്തിയത്. പോലീസ് ഉപയോഗിക്കുന്നതെന്ന് തോന്നുന്ന കാറിലാണ് ഇയാള്‍ എത്തിയത്. പലവീടുകളിലും എത്തി ആദ്യം കണ്ടവരെ വെടി വയ്ക്കുകയായിരുന്നു. ദന്തൽ ക്ലിനിക്കിൽ സഹായിയായി ജോലി ചെയ്യുന്ന ആളാണ് അക്രമി. ഭീകരാക്രമണം ആണോയെന്നും പോലീസ് സംശയിക്കുന്നു.
ഹെയ്ഡി സ്റ്റീവന്‍സണ്‍ എന്ന 23 വയസ്സുള്ളയാളാണ് കൊല്ലപ്പെട്ട പോ ലീസുകാരന്. സംഭവത്തില്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഞെട്ടല്‍ രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: