കോഴിക്കോട്: തദ്ദേശീയമായി പിടിക്കുന്ന മീനുകള്‍ എന്ന പേരില്‍ പുറത്തു നിന്നു കൊണ്ടു വരുന്ന മീനുകള്‍ വില കൂട്ടി വില്ക്കു ന്നതിനെതിരെ നടപടി. പുറത്തു നിന്നു കൊണ്ടു വരുന്ന മീനുകള്‍ ഇരട്ടി വിലക്ക് വരെ വില്‍ക്കുന്നു എന്ന പരാതിയെതുടര്‍ന്നാണ് നടപടി.
കോര്പറേഷന് പരിധിയില്‍ പുതിയാപ്പ, ബേപ്പൂര്‍, വെള്ളയില്‍ എന്നിവിടങ്ങളിലാണ് മീന്‍ നേരിട്ട് പിടിച്ചു കൊണ്ടു വന്ന് വില്‍പ്പന നടത്തുന്നത്. ഹാര്‍ബറുകളില്‍ പിടിച്ചു കൊണ്ടു വരുന്ന മീനുകള്‍ എന്താണെന്നും അവയുടെ വില നിലവാരവും ശേഖരിക്കും. ഈ മീനുകള്‍ വാങ്ങുന്ന കച്ചവടക്കാര്‍ക്ക് ഇത് സംബന്ധിച്ച് ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതില്‍ മീന്‍ എന്താണെന്നും വില എത്രയാണെന്നും രേഖപ്പെടുത്തും. പരിശോധനാ സമയത്ത് ഈ സര്‍ട്ടിഫിക്കറ്റ് കാണിക്കണം. ഈ മീന്‍ കച്ചവടക്കാര്‍ക്ക് 20 ശതമാനം വരെ വില വര്‍ദ്ധിപ്പിച്ച് വില്‍പ്പന നടത്താം.
പുറത്തു നിന്നു കൊണ്ടു വരുന്ന മീനുകള്‍ക്ക് 20 ശതമാനം വരെ വര്‍ദ്ധിപ്പിച്ച് വില്പന നടത്താമെന്നായിരുന്നു നേരത്തെ എടുത്ത തീരുമാനം. എന്നാല്‍ പുറത്തു നിന്നു മീന്‍ കൊണ്ടു വരികയും തദ്ദേശീയ മായി പിടിച്ചതെന്ന പേരില്‍ വില കൂട്ടി വില്‍പ്പന നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: