കോഴിക്കോട്: കുടുംബശ്രീ വായ്പാ വിവേചനത്തിനെതിരെ മഹിളാമോര്‍ച്ച കോഴിക്കോട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ കോവിഡ് പാക്കേജില്‍ കുടുംബശ്രീക്കാര്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യ മുരളി അദ്ധ്യക്ഷയായി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് മാസ്ക്ക് ധരിച്ച്, അകലം പാലിച്ച് പ്ലക്കാര്‍ഡും കൊടിയും പിടിച്ചുകൊണ്ടാണ് മഹിളാമോര്‍ച്ച നേതാക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മഹിളാമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് ജയസുധ, മണ്ഡലം ഭാരവാഹികളായ ശുഭലത രമേശ്, രാജേശ്വരി അജയലാല്‍, സോമിത, പ്രിയ വിനോദ് എന്നിവര്‍ നേതൃത്വം നല്കി.
തുടര്‍ന്ന് ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവുവിന് മഹിളാമോര്‍ച്ച നേതാക്കള്‍ നിവേദനം നല്കി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം. മോഹനന്, ടി. ബാലസോമന്‍, നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു തുടങ്ങിയവരും പങ്കെടുത്തു.
ബാലുശ്ശേരി: വായ്പാ പദ്ധതി അട്ടിമറിച്ച് കുടുംബശ്രീ അംഗങ്ങളെ വഞ്ചിച്ചതിനെതിരെ മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ബിജെപി ഉത്തര മേഖലാ സെക്രട്ടറി എന്‍.പി. രാമദാസ് ഉദ്ഘാടനം ചെയ്തു. മഹിളാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈനി ജോഷി, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് റീന. ടി, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് സുമ വെള്ളചാലം കണ്ടി എന്നിവര്‍ പങ്കെടുത്തു.
താമരശ്ശേരി: കുടുംബശ്രീയിലെ പാവപ്പെട്ട സ്ത്രീ സമൂഹത്തോട് കാണിച്ച സര്‍ക്കാര്‍ വഞ്ചനക്കെതിരെ ഓടകുന്നത്ത് സ്നേഹ കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്ലക്കാര്‍ഡ് കാമ്പയിന് സംഘടിപ്പിച്ചു.
പ്രതിഷേധ കാമ്പയിന് മഹിളാ മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് സുനിത വാസു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സിജി, രസിജ, ഭജുന, ചിരുതക്കുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: