ലണ്ടന്‍: തന്റെ സുഹൃത്തും പോര്‍ച്ചുഗീസ് സൂപ്പര്‍ സ്റ്റാറാമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെക്കാള്‍ കേമന്‍ അര്‍ജന്റീനയുടെ ലയണല്‍ മെസിയാണെന്ന്് ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും മുന്‍ നായകന് വെയ്ന്‍ റൂണി.
നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളാണ് റൊണാള്‍ഡോയും മെസിയും. കളിക്കളത്തില്‍ ആരാധകര്‍ക്ക്് വിരുന്നൊരുക്കുന്ന ഇവരിലാരാണ് കേമനെന്ന ചര്‍ച്ച തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഒടുവില്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ റൊണോയ്ക്കൊപ്പം കളിച്ച റൂണിയും ഈ ചര്‍ച്ചയില്‍ പങ്കാളിയായി. അദ്ദേഹം സുഹൃത്തായ റൊണോയെ തഴഞ്ഞ് മെസിയെ കേമനാക്കി.
മാഞ്ച്സ്റ്റര്‍ യുണൈറ്റഡില്‍ റൊണോയും റൂണിയും സഹതാരങ്ങളായിരുന്നു. തുടക്കത്തില്‍ റോണോ ഗോളടിയില്‍ ഏറെ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നില്ല. പക്ഷെ മികച്ച കളിക്കാരനാകാന്‍ റെണോ ആഗ്രഹിച്ചിരുന്നെന്ന് റൂണി ദ സണ്‍ഡേ ടൈംസിലെ തന്റെ കോളത്തില്‍ കുറിച്ചു.
നിരന്തര പരിശീലനത്തിലൂടെ റൊണോ ഗോളടി വീരനായി. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരാണ് മെസിയും റോണോയും. റോണോ എന്റെ സുഹൃത്താണ്. എന്നിരുന്നാലും റോണോയെക്കാള്‍ മികച്ചത് മെസി തന്നെ. ബോക്സിനകത്ത്് റോണോ ദയയില്ലാത്തവനാണ്, ഒരു കൊലയാളി. എന്നാല്‍ മെസി അങ്ങിനെയല്ല. പീഡിപ്പിച്ചതിനുശേഷമേ അദ്ദേഹം കൊല്ലുകയുള്ളൂ. ഗോളടയില്‍ ഫുട്ബോളിനെ മാറ്റിമറിച്ചവരാണ് മെസിയും റോണോയുമെന്ന് റൂണി ലേഖനത്തില്‍ പറയുന്നു.
ലയണല്‍ മെസി നിലവില്‍ ബാഴ്ലോണ താരമാണ്. ആറു തവണ ബാലണ്‍ ഡി ഓര് പുരസ്കാരം നേടിയിട്ടുണ്ട്. റൊണാള്‍ഡോ യുവന്റ്സ് താമാണ്. അഞ്ചു തവണ ബാലണ്‍ ഡി ഓര് പുരസ്കാരം കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: