മുംബൈ: മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വെച്ച് രണ്ട് സന്യാസി ശ്രേഷ്ഠന്മാരെയും ഡ്രൈവറേയും അതിനിഷ്ഠൂരമായി ആള്‍ക്കൂട്ടം കൊല ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത നല്കി മാതൃഭൂമി.
മോഷ്ടാക്കളെന്ന് സംശയിച്ച് നാട്ടുകാര്‍ മൂന്നുപേരെ തല്ലിക്കൊന്നെന്ന രീതിയിലാണ് മാതൃഭൂമി വ്യാജ വാര്‍ത്ത പടച്ചു വിട്ടത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഗുരുവിന്റെ സമാധി ചടങ്ങില്‍ പങ്കെടുക്കാന്‍ അതിര്‍ത്തി പ്രദേശമായ നന്ദൂര്‍ബാഗിലേക്ക് പോകുകയായിരുന്ന സന്യാസിമാരായിരുന്നു കൊല്ലപ്പെട്ടത്. ഈ സംഭവത്തെയാണ് മാതൃഭൂമി വ്യാജ വാര്‍ത്തയാക്കി മാറ്റിയത്. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
സിപിഎമ്മിന്റെയും മാവോയിസ്റ്റുകളുടെയും സ്വാധീന മേഖലയില്‍ നടന്ന ക്രൂരമായ സംഭവത്തില്‍ ദുരൂഹതയും ഏറുന്നുണ്ട്. ഇതൊരു യാദൃശ്ചിക, ആകസ്മിക സംഭവമാണോ അതുവഴി പോയ മറ്റു വാഹനങ്ങള്‍ എന്തുകൊണ്ട് തടഞ്ഞില്ല, യാത്രക്കാരെ മര്‍ദ്ദിച്ചില്ല, പോലീസ് എന്തുകൊണ്ട് നോക്കിനിന്നു, കൊറോണ ലോക്ക് ഡൗണ്‍ ഉള്ളപ്പോള്‍ 200ല്‍ പരം പേര് എങ്ങനെ സംഘടിച്ച് റോഡില്‍ നിന്നു, വ്യാഴാഴ്ച ഉണ്ടായ സംഭവം എന്തുകൊണ്ട് തിങ്കളാഴ്ച മാത്രം പുറത്തു വന്നു, മാധ്യമങ്ങളില്‍ എന്തുകൊണ്ട് വര്‍ത്തയായില്ല തുടങ്ങിയ സംശയങ്ങളാണ് മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഫെയ്സ്ബുക്കിലൂടെ ചോദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: