ഇപ്പോള്‍ തന്നെ ട്രോളുന്നവര്‍ നാളെ തന്റെ നല്ലൊരു സിനിമ വന്നാല്‍ മാറ്റിപ്പറയും. അതുകൊണ്ട് ഈ നെഗറ്റീവുകള്‍ മാറ്റിനിര്‍ത്തി ഇതിന്റെ പോസിറ്റീവ് മാത്രമാണ് കാണാന്‍ ശ്രമിക്കുന്നതെന്ന് പ്രിയാ പ്രകാശ് വാര്യര്‍. തന്നിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന സിനിമയിലൂടെ ജനശ്രദ്ധനേടിയ പ്രിയ.
അഡാറ് ലവ് എന്ന സിനിമയില്‍ താരത്തിന്റെ കണ്ണിറുക്കലിനെയും പുരികം ചുളിക്കലിനെയും പരിഹസിച്ച് നിരവധി ട്രോളുകള്‍ ഇറങ്ങിയിരുന്നു. ഇത് എങ്ങനെ തന്നെ ബാധിച്ചു എന്ന് ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു പ്രിയ. തുടക്കത്തില്‍ സത്യമായും നല്ല വിഷമം ഉണ്ടായിരുന്നു. ഇത്തരം ട്രോളുകളും മറ്റും മാനസികമായി തളര്‍ത്തിയിട്ടുണ്ട്. ഞാനെന്ത് ചെയ്തിട്ടാണ് എന്നെ ലക്ഷ്യം വെക്കുന്നത് എന്ന് അറിയാത്തതിന്റെ ഒരു പകപ്പായിരുന്നു. എന്നാല്‍ പിന്നീട് ഇതെല്ലാം ഈ മേഖലയുടെ ഭാഗമാണെന്ന് എനിക്ക് മനസിലായെന്നും താരം പറഞ്ഞു.
ഈ നെഗറ്റീവുകള്‍ മാറ്റിനിര്‍ത്തി ഇതിന്റെ പോസിറ്റീവ് മാത്രമാണ് ഞാന്‍ കാണാന്‍ ശ്രമിക്കുന്നത്. എന്റെ നല്ലൊരു സിനിമ ഇറങ്ങുമ്പോള്‍ അവര്‍ ഇത് മാറ്റിപ്പറയും എന്ന വിശ്വാസത്തിലും പ്രതീക്ഷയിലുമാണ് താന്‍. എല്ലാവരും നമ്മളെ ഇഷ്ടപ്പെട്ടാല്‍ പിന്നെ അതിലൊരു രസവും ഇല്ലല്ലോ. ചില കമന്റുകളെല്ലാം ഞാന്‍ ചിരിച്ച് തള്ളും, ചിലത് ഞാനെന്റെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അതും പറഞ്ഞ് ചിരിക്കുമെന്നും പ്രിയ വ്യക്തമാക്കി.
മാണിക്യ മലരായ പൂവി ഗാനരംഗത്തിലൂടെയാണ് ഒറ്റരാത്രി കൊണ്ട് നടി വലിയ സെലിബ്രിറ്റിയായി മാറിയത്. പ്രിയയുടെ കണ്ണിറുക്കലും പുരികം ചുളികലും ലോകമെമ്പാടുമായി തരംഗമായി മാറിയിരുന്നു. തനിക്ക് നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ സ്നേഹവും പിന്തുണയും ലഭിക്കുന്നത് പുറത്തുനിന്നാണെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി. ബോംബൈ, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോകുമ്പോള്‍ അവിടെയുളളവര്‍ കാണിക്കുന്നസ്നേഹം, സ്വീകാര്യത അത് സ്പെഷ്യലാണെന്നും പ്രിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: