ബീജിംഗ്: വുഹാനില്‍ വൈറസുകളെക്കുറിച്ചു പഠനം നടത്തുന്ന ലബോറട്ടറിയുടെ ചിത്രങ്ങള്‍ പുറത്ത്. കൊറോണ വൈറസ് ഉള്‍പ്പെടെയുള്ള ആയിരത്തഞ്ഞൂറോളം മാരക വൈറസുകളെക്കുറിച്ചു പഠിക്കുന്ന വുഹാനിലെ വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചയാകുന്നത്. തീര്‍ത്തും മോശമായ സാഹചര്യത്തിലാണ് വൈറസുകളെ സൂക്ഷിച്ചിരുന്നത്.
2018ല്‍ ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു പത്രമാണ് ഈ ചിത്രങ്ങള്‍ ആദ്യം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ മാസം വരെ ഈ ചിത്രങ്ങള്‍ ഈ പത്രത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമായിരുന്നെങ്കിലും പിന്നീടത് ഡിലീറ്റ് ചെയ്തു. എന്നാല്‍ ചിത്രങ്ങളുടെ സ്ക്രീന്‍ ഷോട്ടുകള്‍ ലോകമാകെ പ്രചരിച്ചത് തടയാന്‍ പത്രത്തിനായില്ല. മാനവരാശിയുടെ നിലനില്‍പ്പിനു പോലും ഭീഷണി ഉയര്‍ത്തിയ കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിന്ന് അബദ്ധത്തില്‍ പുറത്തുചാടിയതാണെന്ന വാദം ശക്തമാകുന്നതിനിടെയാണ് വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ലാബിന്റെ ദൃശ്യങ്ങള്‍ കൂടുതല്‍ ചര്‍ച്ചയാകുന്നത്. നാട്ടിലെ സാധാകണ ഷോപ്പുകളില്‍ പോലും ഇതിലും നല്ല ഫ്രീസറുകള്‍ ഉണ്ട് എന്ന തരത്തിലുള്ള കമന്റുകളോടെയാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്.
ചൈന സൂക്ഷിച്ചിരുന്ന വൈറസാണോ പുറത്തു പോയതെന്നറിയാന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ സംഘവും വിവിധ ലോക രാജ്യങ്ങളുടെ ഇന്റലിജന്‍സ് വിഭാഗവും ഇതിനോടകം അന്വേഷണം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ചിത്രങ്ങളും അന്വേഷണ വിധേയമാകുമെന്നും ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: