ചെന്നൈ: കൊറോണ വൈറസ് വ്യാപനം തടയാനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ചെന്നൈ പ്രകടനവുമായി തബ്ലീഗ് പ്രവര്‍ത്തകര്‍. ഈറോഡില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി എത്തിയ തബ്ലീഗ് നേതാക്കള്‍ക്കാണ് മുദ്രാവാക്യം വിളികളുമായി നിരത്തില്‍ ഇറങ്ങിയത്. ഇവര്‍ക്ക് സ്വീകരണവുമായി മറ്റു തബ്ലീഗ് പ്രവര്‍ത്തകരും നിരത്തില്‍ എത്തിയിരുന്നു. തമിഴ്നാട്ടില്‍ രോഗബാധിതര്‍ പ്രതിദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും ലോക്ക് ഡൗണ്‍ ലംഘനം ഉണ്ടായിരിക്കുന്നത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
അതിനിടെ കൊറോണ രോഗബാധിതരുടെ എണ്ണം തമിഴ്നാട്ടില്‍ പ്രതിദിനം വര്‍ധിക്കുകയാണ്. തമിഴ്നാട്ടില്‍ എട്ട് ഡോക്ടര്‍മാര്‍ക്കും അഞ്ച് നേഴ്സുമാര്‍ക്കുമാണ് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചത്. കൊറോണ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായ തമിഴ്നാട്ടില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിക്കുന്നത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഡോക്ടര്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 138 ആളുകളെ ഇതുവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൂടുതല്‍ പേരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. 1372 പേര്‍ക്കാണ് ഇന്നുവരെ വൈറസ്രോഗത്തിന്റെ പിടിയിലായത്. 15 പേരാണ് ഇതുവരെ മരണപ്പെട്ടത്. അതിനിടെയാണ് വെല്ലുവിളിയുമായി തബ്ലീഗ് പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങി പ്രകടനം നടത്തിയത്. ഇവരെ പിടികൂടി ജയിലില്‍ അടക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: