കോഴിക്കോട്: വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു. വിവിധ കേന്ദ്രങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ വിതരണം, പ്രതിരോധ സാധനങ്ങളുടെ വിതരണം, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ആദരിക്കല്‍ എന്നിവ നടന്നു.
പൊന്നംങ്കോട്കുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. അമൃത, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് ഷീബ വിശ്വനാഥിനെയും സഹപ്രവര്‍ത്തകരെയും ബിജെപി നെല്ലിക്കോട് ഏരിയ സമിതി ആദരിച്ചു. ബിജെപി ഉത്തരമേഖല സെക്രട്ടറി അജയ് നെല്ലിക്കോട്, വിനീഷ് നെല്ലിക്കോട്, ടി.പി. ദിജില്‍, എം. സ്മിതേഷ് എന്നിവര്‍ പങ്കെടുത്തു.
ഉള്ളിയേരിയിലെ റിട്ട. സര്ജന് ഡോ. സി.പി. മധുസൂദനനെ ബിജെപി സംസ്ഥാനകൗണ്‍സില്‍ അംഗം വട്ടക്കണ്ടി മോഹനന് ആദരിച്ചു. പഞ്ചായത്ത് നേതാക്കളായ രജനീഷ് നെടുമ്പ്രത്ത്, പി.എം. രാജീവന് എന്നിവര്‍ പങ്കെടുത്തു.
ദുര്‍ഗാ ബോയ്സ് മൂലാടിന്റെ നേതൃത്വത്തില്‍ ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. മലയില്‍ സോമന്, ടി. അശോകന്, കെ.സി. ഭാസ്കരന്, ചാത്തുക്കുട്ടി എന്നിവര്‍ നേതൃത്വം നല്കി.
കുറിഞ്ഞാലിയോട് ശ്രീകൃഷ്ണ ഭജനമഠത്തിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. 500 ഓളം വീടുകളിലാണ് പച്ചക്കറി കിറ്റുകള്‍ നല്‍കിയത്. രാജന് മഞ്ഞിനോളി, ടി.എം. ചന്ദ്രന്, ലിജീഷ്, നാണു മലയില്‍, സദാനന്ദന് എന്നിവര്‍ നേതൃത്വം നല്കി.
കുന്ദമംഗലം പ്രസ്സ് ക്ലബ് അംഗങ്ങളായ പതിനേഴ് പേര്‍ക്ക് പാലക്കല്‍ അബൂബക്കര്‍ ഭക്ഷ്യ സാധനങ്ങളടെ കിറ്റ് നല്കി. കിറ്റ് വിതരണ ഉദ്ഘാടനം അഡ്വ. പിടിഎ റഹീം എംഎല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍, കബീര്‍ പാലക്കല്‍, ഹാരിസ് കുന്ദമംഗലം എന്നിവര്‍ പങ്കെടുത്തു.
കൂരാച്ചുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ മാസ്ക്കുകള്‍ നല്കി. ഡോ. മുഹമ്മദ് ബഷീര്‍ മാസ്ക്കുകള്‍ മഹിളാ മോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷ ഷൈനി ജോഷിയില്‍ നിന്നും ഏറ്റുവാങ്ങി. ഹെല്‍ത്ത് ഇന്‍പെക്ടര്‍ കെ. സുരേന്ദ്രനെ പൊന്നാടയണിച്ച് ആദരിച്ചു. മഹിളാ മോര്‍ച്ച ബാലുശ്ശേരി മണ്ഡലം അധ്യക്ഷ റീന ഉണ്ണികുളം, അഡീഷണല്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പുഷ്പനെ ആദരിച്ചു. ആശാവര്‍ക്കര്‍ ഉഷാ ഗോപിയെ ജയന് ജോസ് ആദരിച്ചു. അമല്‍ മനോജ്, സത്യന് കൂരാച്ചുണ്ട് എന്നിവര്‍ പങ്കെടുത്തു.
ഭാരതീയ അഭിഭാഷക പരിഷത്ത് കൊയിലാണ്ടി ബാര്‍ അസോസിയേഷന് യൂണിറ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരെ ആദരിച്ചു. മാസ്ക്കുകളും കൈമാറി. പരിഷത്ത് ജില്ലാ ട്രഷറര്‍ അഡ്വ. എന്‍. അജീഷ് മാസ്ക്കുകള്‍ ആശുപത്രി ഹെഡ് ക്ലര്‍ക്ക് ജയരാജന് കൈമാറി. അഭിഭാഷകരായ വി. സത്യന്, പേരാമ്പ്ര ചന്ദ്രന്. നിധിന്, ആശുപത്രി ക്ലറിക്കല്‍ സ്റ്റാഫ് ഷാജീവ് എന്നിവര്‍ സന്നിഹിതരായിരുന്നു.
തിരുവമ്പാടി സര്‍ക്കാര്‍ കുടുംബക്ഷേമ കേന്ദ്രത്തില്‍ സേവനമനുഷ്ഠിക്കുന്ന വാകപ്പൊയില്‍ സ്വദേശി ഡോ. അഖില ശിവരാമനെ മഹിളാമോര്‍ച്ച വാകപ്പൊയില്‍ യൂണിറ്റ് ആദരിച്ചു. രമ്യ കൃഷ്ണപ്രസാദ് പൊന്നാട അണിയിച്ചു. ഗിരീഷ് തേവള്ളി, പി.ടി. മനോജ് കുമാര്‍ എന്നിവര്‍ അഭിനന്ദന പത്രം നല്കി. ശാന്ത അനില്‍കുമാര്‍, പ്രസീത ബാബുരാജ്, ജോസ്ന ബൈജു, വിഗില സുബീഷ് നേതൃത്വം നല്കി. പന്നിക്കോട്ടൂര്‍ സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ തച്ചംപൊയില്‍ സ്വദേശി ഡോ.കെ.വി. ബിജുവിനെ ബിജെപി തച്ചംപൊയില്‍ ബൂത്ത് കമ്മറ്റി ആദരിച്ചു. കെ. ശശിധരന് പൊന്നാട അണിയിച്ചു. ഗിരീഷ് തേവള്ളി, പി.ടി. മനോജ് കുമാര്‍ എന്നിവര്‍ അഭിനന്ദന പത്രം നല്കി.
അവശ്യ സര്‍വ്വീസായ റേഷന്‍ കട ജീവനക്കാരെ ബിജെപി ആദരിച്ചു. മാറാട് 184-ാം നമ്പര്‍ റേഷന്‍ കട ഉടമ ടി.കെ. സുരേഷ്, ജീവനക്കാരായ രാജന് ഒളവണ്ണ, നിഷി എന്നിവരെയാണ് ആദരിച്ചത്. ഒബിസി മോര്‍ച്ച ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് കെ.പി. നിഷാദ് കുമാര്‍ പൊന്നാട അണിയിച്ചു. ശ്രീധര്‍മ്മന്‍, ബൈജു. സുധീര്‍ ചെമ്പയില്‍, ശ്യാം കിഷന് എന്നിവര്‍ നേതൃത്വം നല്കി.
അവശ്യസേവന വിഭാഗം ജീവനക്കാരെ ബിജെപി ആദരിച്ചു. നരിക്കുനി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ആശാ വര്‍ക്കര്‍ മിനി പുതിയോത്ത്, പൊതുവിതരണകേന്ദ്രം ജീവനക്കാരായ ബാലന്, ഭാസ്ക്കരന്‍ എന്നിവരെ ബിജെപി ഉത്തരമേഖല അദ്ധ്യക്ഷന്‍ ടി.പി. ജയചന്ദ്രന് ആദരിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുരീഷ് ലാല്‍, പി.പി. ദിനേശന്, പി. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ബിജെപി കടലുണ്ടി പഞ്ചായത്ത് കമ്മറ്റി 300 നമോ കിറ്റുകള്‍ വിതരണം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി കൃഷ്ണന് പുഴക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് ഡല്‍ജിത്ത്, കോഡിനേറ്റര്‍ വിവേകാനന്ദന് കൊടക്കണ്ടത്തില്‍, മണ്ഡലം സെക്രട്ടറി സുരേന്ദ്രന് ചിറ്റാരിക്കല്‍, പഞ്ചായത്ത് സെക്രട്ടറി പനക്കല്‍ ഗംഗാധരന്, മജീന്ദ്രന് ഇടച്ചിറ, ശ്രീജിത്ത് കൊടപ്പുറം, നിഖില്‍ അണ്ടിശ്ശേരി എന്നിവര്‍ നേതൃത്വം നല്കി.
സേവാഭാരതി വൈക്കിലശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തില്‍ 500 വീടുകളില്‍ മാസ്ക്കുകള്‍ നല്കി. എ.എം. രാജീവന് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സന്തോഷ് പടയംവള്ളി, എ.കെ. വിജയന്, സത്യന് ചാലില്‍ എന്നിവര്‍ നേതൃത്വം നല്കി.
കുറ്റിക്കാട്ടൂര്‍ പതിനാലാം വാര്‍ഡില്‍ തടപ്പറമ്പില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ നമോ കിറ്റുകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം മിനി ശ്രീകുമാര്‍, രാജീവ് ചാത്തമ്പത്ത്, ബിനു കല്ലട, കൃഷ്ണദാസ് ഇടികയില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: